കൊച്ചി: കുന്നത്തൂര്‍ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം നവ കേരള സദസിന് വേദിയാക്കുന്നതിനെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. ക്ഷേത്ര മൈതാനം നവകേരള സദസിനായി വിട്ടു നൽകിയ ഉത്തരവ് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ക്ഷേത്രം വക മൈതാനം നവകേരള സദസിന് വേദിയാക്കുന്നതിനെതിരെ ഭക്തരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ദേവസ്വം സ്കൂൾ ഗ്രൗണ്ട് ആണ് നവ കേരള സദസിനായി ഉപയോഗിക്കുന്നത്. എന്നാൽ ക്ഷേത്രം വക ഭൂമി ആരാധനാവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും, ക്ഷേത്രം ഭൂമിയിലെ നവകേരളാ സദസ് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
ക്ഷേത്ര മതിൽ പൊളിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ഈ മാസം18 നാണ് നവകേരള സദസ് കൊല്ലത്ത് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: