തിരുവനന്തപുരം: പഴയ ലോക്കല്‍ സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരം താഴരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. അണികളെ നിലയ്ക്കുനിര്‍ത്താന്‍ തയ്യാറാകണം.
ഗവര്‍ണര്‍ക്കെതിരായ എസ്എഫ്ഐ ഗുണ്ടകളുടെ ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സുപ്രീംകോടതിയില്‍ നിന്നേറ്റ കനത്ത തിരിച്ചടി മറച്ചുപിടിക്കാന്‍ ഗവര്‍ണറെ നടുറോഡില്‍ ആക്രമിക്കുക എന്ന പ്രാകൃത നയമാണ് പിണറായി വിജയന് സ്വീകരിക്കുന്നതെന്നും കെ.സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
എസ്എഫ്ഐ-ഡിവൈഎഫ്ഐ ഗുണ്ടകളെ ഇറക്കി ഗവര്‍ണറെ അക്രമിക്കുന്നത് ബിജെപി കണ്ടുനില്‍ക്കില്ലെന്നും ഇത്തരം ഗുണ്ടകളെ നേരിടാന്‍ യുവമോര്ച്ചക്ക് തെരുവിലിറങ്ങേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: