കോഴിക്കോട്: അർദ്ധവാർഷിക പരീക്ഷ നടത്താത്ത ഹയർ സെക്കൻഡറി ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ചോദ്യപേപ്പർ അച്ചടിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. നിശ്ചയിക്കാത്ത പരീക്ഷയ്ക്ക് വേണ്ടി ആറ് ലക്ഷത്തിൽ അധികം ചോദ്യപേപ്പറുകളാണ് സ്കൂളിലേക്കയച്ചത്. നിലവിൽ ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾക്ക് വാർഷിക പരീക്ഷ മാത്രമാണ് നടത്തി വരുന്നത്.
എന്നാൽ ഡിസംബർ 12-ന് ആരംഭിച്ച റെഗുലർ വിദ്യാർത്ഥികൾക്കുള്ള അർദ്ധ വാർഷിക പരീക്ഷാ ചോദ്യപേപ്പറുകൾക്കൊപ്പം ഓപ്പൺ സ്കൂളിന് കീഴിലുള്ള ചോദ്യപേപ്പറുകൾ കൂടി സ്കൂളിലെത്തുകയായിരുന്നു. പ്ലസ് വൺ-പ്ലസ് ടൂ വിഭാഗത്തിലായി ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഓപ്പൺ സ്കൂൾ വിഭാഗത്തിൽ പഠിക്കുന്നുണ്ട്. ഇവർക്ക് വേണ്ടിയാണ് ഇല്ലാത്ത പരീക്ഷയ്ക്ക് വേണ്ടി ആറ് ലക്ഷം ചോദ്യപേപ്പറുകൾ അച്ചടിച്ച് വച്ചത്.
പിഴവ് സംഭവിച്ചവർക്കെതിരെ കനത്ത നടപടി സ്വീകരിക്കണമെന്ന് അദ്ധ്യാപക സംഘടനകൾ വ്യക്തമാക്കി. വീഴ്ച അന്വേഷിക്കുന്നതിന് ആർഡിഒമാരെ ചുമതലപ്പെടുത്തി എന്നാണ് വിവരം. ഏകദേശം 18 ലക്ഷത്തോളം രൂപയാണ് ഇതിലൂടെ നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: