പാലക്കാട്: ജില്ലാ പൊലീസ് ആസ്ഥാനത്ത് പൊലീസുകാര്‍ തമ്മിലടിച്ചു. സിപിഒമാരായ ധനേഷും ദിനേശുമാണ് കൈയാങ്കളിയിലേര്പ്പെട്ടത്.
വ്യക്തിപരമായ കാരണങ്ങളാണ് തമ്മിലടിക്ക് കാരണമെന്നാണ് അറിയുന്നത്. ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. ഇരുവരെയും സസ്പെന്‍ഡ് ചെയ്തതായി പാലക്കാട് എസ്പി അറിയിച്ചു.
ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തും. അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ആവശ്യമെങ്കില്‍ ഇവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: