കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ആദ്യമായി കിരീടം നേടിയ ടീമിലെ കളിക്കാരും അവരുടെ കുടുംബാംഗങ്ങളും ഇന്ന് കൊച്ചിയില്‍ ഒത്തുചേരുന്നു.
പ്രഥമ നേട്ടത്തിന്റെ സുവര്‍ണ ജൂബിലി വേളയില്‍ അവരെയെല്ലാവരെയും ആദരിക്കല്‍ ചടങ്ങ് നടക്കുകയാണിന്ന്. സന്തോള്‍ ട്രോഫി ഫുട്ബോള്‍ പ്ലേയേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 50 വര്‍ഷം മുമ്പ് 1973 ഡിസംബര്‍ 27നായിരുന്നു റെയില്‍വേയ്സിനെതിരായ ആ കലാശപ്പോരാട്ടം നടന്നത്. ഫൈനലില്‍ ഹാട്രിക് തിളക്കത്തിലൂടെ കിരീടം സ്വപ്നം സഫലമാക്കിയ നായകന് മണി അടക്കം ചിലരെല്ലാം ഇന്ന് ജിവിച്ചിരിപ്പില്ല. അവരുടെ കുടുംബാംഗങ്ങള്‍ മാത്രമാകും ഇന്നത്തെ ചടങ്ങിനെത്തുക.
ഇന്നത്തെ ആദരവര്‍പ്പിക്കല്‍ ചടങ്ങ് നടക്കുന്ന മഹാരാജാസ് കോളജ് മൈതാനത്തായിരുന്നു അന്നത്തെ ആ വിഖ്യാത ഫൈനല്‍. റെയില്‍വേയ്സിനെതിരായ ജയം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ നേടിക്കൊണ്ടായിരുന്നു. അന്നത്തെ ഫൈനലില്‍ കളിച്ചില്ലെങ്കിലും പില്ക്കാലത്ത് ഭാരത ഗോള്‍കീപ്പറും പരിശീലകനുമായി മാറിയ വിക്ടര്‍ മഞ്ഞില ടീമിലുള്‍പ്പെട്ടിരുന്നു. ഇന്ന് നടക്കുന്ന ചടങ്ങില്‍ ജനപ്രതനിധികളടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: