ന്യൂദൽഹി: മധ്യപ്രദേശിൽ ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. വോട്ടെണ്ണലിൽ ബിജെപി മുന്നേറുന്നതിനിടെയാണ് ശിവരാജ് സിങ് ചൗഹാന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭാരത് മാതാ കി ജയ്. ഇന്ന് മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരികയാണ്. ജനങ്ങളുടെ അനുഗ്രഹത്താലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്താലും ബിജെപി വൻ ഭൂരിപക്ഷത്തോടെ ബിജെപി സംസ്ഥാനത്ത് അധികാരത്തിലേറും. എല്ലാ ബിജെപി സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ എന്നും അദ്ദേഹം വ്യക്തമാക്കി.
മധ്യപ്രദേശിൽ വോട്ടെണ്ണൽ തുടങ്ങിയത് മുതൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി മുന്നേറുകയാണ്. 138ലേറെ സീറ്റുകളിലാണ് ബിജെപി മുന്നേറ്റം. ഈ അവസരത്തിലാണ് അദ്ദേഹത്തിന്റെ വിജയ വാക്കുകൾ. ജനങ്ങളുടെ ആശീർവാദത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി വീണ്ടും മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്.
മധ്യപ്രദേശിൽ ബിജെപി തന്നെ അധികാരത്തിലേറുമെന്ന് ബിജെപി നേതാവ് ജ്യോതിരാദിത്യസിന്ധ്യയും വ്യക്തമാക്കി. മധ്യപ്രദേശ് ബിജെപി സംബന്ധിച്ചിടത്തോളും ഏറെ പ്രധാനപ്പെട്ട സംസ്ഥാനമാണ്. ജനങ്ങളുടെ അനുഗ്രഹം തങ്ങൾക്കൊപ്പമുണ്ടെന്നും സിന്ധ്യ പ്രതികരിച്ചു. 91 സീറ്റിലാണ് കോൺഗ്രസ് മുന്നേറുന്നത്. നേരത്തെ എക്സിറ്റ്പോൾ സർവേഫലങ്ങൾ മധ്യപ്രദേശിൽ കോൺഗ്രസ് മുന്നേറ്റമാണ് പ്രവചിച്ചിരുന്നത്. എന്നാൽ, ഇതിന് വിരുദ്ധമായ തെരഞ്ഞെടുപ്പ് ഫലങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: