ആരോടും ഒന്നും പറയാതെ മരണത്തിലേക്ക് സ്വയം നടന്നകന്നപ്പോൾ സിൽക്കിന് മാത്രമല്ല സിനിമാ ലോകത്തിത്തിന് തന്നെ തീരാ നഷ്ടമായി. വിജയലക്ഷ്മി എന്നായിരുന്നു യഥാർത്ഥ പേര്. വീട്ടിലെ സാമ്പത്തിക പരാധീനതകളെ തുടർന്ന് എട്ടു വയസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ചെറുപ്രായത്തിൽ വിവാഹിതയായെങ്കിലും ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ബന്ധം ഉപേക്ഷിച്ച് ചെന്നൈയിലെത്തി. ഒരു നടിയുടെ ടച്ച് അപ് ആർടിസ്റ്റായി സിനിമയിലെത്തി. വൈകാതെ ചെറിയ റോളുകളിലൂടെ അഭിനയ രംഗത്തേക്ക് ചുവടുവെച്ചു.
സിൽക്ക് സ്മിത- ദ അൺടോൾഡ് സ്റ്റോറി;
സിൽക്ക് സ്മിതയുടെ ബയോപിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്. ഓസ്ട്രേലിയൻ- ഇന്ത്യൻ നടിയും മോഡലും നർത്തകിയുമായ ചന്ദ്രിക രവിയാണ് സിൽക്ക് സ്മിത- ദ അൺടോൾഡ് സ്റ്റോറി എന്ന പേരിൽ പുറത്തു വരാൻ പോകുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്. ചന്ദ്രിക രവി തന്നെയാണ് ചിത്രത്തിൽ സിൽക്ക് സ്മിതയുടെ വേഷം ചെയ്യുന്നത്. സിൽക്ക് സ്മിതയുടെ ഏറ്റവും ഫേമസായ ഫോട്ടോയ്ക്ക് സമാനമായ രീതിയിൽ പോസ് ചെയ്ത് നിൽക്കുന്ന ചന്ദ്രിക രവിയെ പോസ്റ്ററിൽ കാണാം.
ജയറാം ശങ്കരൻ സംവിധാനം ചെയ്യുന്ന ചിത്രം മലയാളം ഉൾപ്പെടെ ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യും. 2024ൽ ചിത്രത്തിന്റെ റിലീസ് ഉണ്ടാകും. സിൽക്ക് സ്മിതയുടെ 63-ാം ജന്മവാർഷികമായ ഇന്ന് (ഡിസംബർ 2) ആണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നതും. സംവിധായകനും നടനുമായ വിനു ചക്രവർത്തിയാണ് വിജയലക്ഷ്മിയുടെ യാത്ര സിൽക്ക് സ്മിതയിലേക്ക് കൊണ്ടെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: