തിരുവനന്തപുരം: ജനുവരി 6 മുതല്‍ 12 വരെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പന്ത്രണ്ടാമത് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ സമ്മേളനം ചേങ്കോട്ടുകോണം മഠാധിപതി ബ്രഹ്മപാദാനന്ദ സരസ്വതി ദീപ പ്രോജ്ജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു.
സീരിയല്‍ താരം ദിനേശ്പണിക്കര്‍ ഉദ്ഘാടനപ്രഭാഷണം നടത്തി. മുന്‍ എഡിജിപി അനന്തകൃഷ്ണന്, ഹിന്ദുധര്‍മപരിഷത്ത് പ്രസിഡന്റ് എം. ഗോപാല്‍, ചെയര്മാന് ചെങ്കല്‍ എസ്. രാജശേഖരന് നായര്‍, സിനിമാ സീരിയല്‍ താരം പി.കെ. ഗോപകുമാര്‍, ഡോ. ഭാവനാ രാധാകൃഷ്ണന്, സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റ് പി. സുധാകരന്, കൗണ്‍സിലര്‍ പി. അശോക്കുമാര്, ശിവസേന രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രന്, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ഉപാധ്യക്ഷന്‍ സി.കെ. കുഞ്ഞ്, ഡോ. ജി.എസ്. വേണു, ഡോ. തങ്കമണി, മോഹന്‍ലാല്‍, ജയശ്രീ ഗോപാലകൃഷ്ണന്, പ്രൊഫ. എം.എസ്. രമേശന്, സന്ദീപ് തമ്പാനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
‘സനാതന ധര്‍മ്മം എന്റെ വിശ്വാസം, എന്റെ അഭിമാനം, അത് ഞങ്ങള്‍ സംരക്ഷിക്കും’ എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ വിഷയം. സ്വാഗത സംഘത്തിന്റെ മുഖ്യ രക്ഷാധികാരിയായി കേന്ദ്രമന്ത്രി വി. മുരളീധരനെയും ചെയര്‍മാനായി മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസനെയും തെരഞ്ഞെടുത്തു. വര്‍ക്കിംഗ് ചെയര്മാന്മാരായി മുക്കംപാലമൂട് രാധാകൃഷ്ണന്, ഡോ. അതിയന്നൂര്‍ ശ്രീകുമാര്‍, വര്‍ക്കിംഗ് ചെയര്‍പേഴ്സണ്‍ ജയശ്രീ ഗോപാലകൃഷ്ണന്, ജനറല്‍ കണ്‍വീനര്‍ വി. സുധകുമാര്‍, പ്രചരണവിഭാഗം ചെയര്മാന് ആര്യനാട് സുഗതന് എന്നിവരെയും തെരഞ്ഞെടുത്തു. കൂടാതെ ശ്രേഷ്ഠാചാര്യസഭ, ഉന്നതാധികാര സമിതി, ഉപദേശക സമിതി തുടങ്ങിയവയും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: