പഴയ തറവാടുവീട് ഇരുന്ന സ്ഥലം കുടുംബക്കാര് അല്ലാതെ പുറമേയുള്ളവര്‍ വാങ്ങി വീടുവച്ചാല്‍ ദോഷം സംഭവിക്കുമോ?
പഴയ തറവാടുവീട് ഇരുന്ന സ്ഥലം പുറമേയുള്ള ആള് വാങ്ങി വീടുവയ്ക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, ഇവിടെ വച്ച് ആരാധിച്ചുകൊണ്ടിരുന്ന ഏതെങ്കിലും മൂര്‍ത്തികള്‍ ഉണ്ടെങ്കില്‍, പ്രത്യേകിച്ച് നാഗാരാധന ഉണ്ടായിരുന്ന സ്ഥലം ആണെങ്കില്‍ വളരെ സൂക്ഷിക്കണം. ഇവര്‍ക്ക് അവരുടെ ഇരിപ്പിടസ്ഥാനങ്ങള് കൊടുക്കുകയോ ഇല്ലെങ്കില്‍ വിധിപ്രകാരം ഇവരെ അവിടെനിന്നും ആവാഹനം നടത്തി മറ്റൊരുസ്ഥലത്തേക്ക് മാറ്റുകയോ, ഏതെങ്കിലും ക്ഷേത്രത്തില്‍ ലയിപ്പിക്കുകയോ ചെയ്യാവുന്നതാണ്. അതല്ലാതെ വീടു പണികഴിപ്പിച്ചാല്‍ എന്നും ദുരിതങ്ങള്‍ ആയിരിക്കും ഫലം.
ഒരു ഫ്ലാറ്റ് വാങ്ങാന്‍ ഉദ്ദേശിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
1. അടുക്കള കിഴക്കുഭാഗത്തോ വടക്കുഭാഗത്തോ വരാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
2. പ്രധാന ബെഡ്റൂം തെക്കുപടിഞ്ഞാറ് അല്ലെങ്കില്‍ വടക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ വരാന്‍ ശ്രദ്ധിക്കണം.
3. വീട്ടില്‍ പൂജാമുറി എടുക്കുന്നുണ്ടെങ്കില്‍ കിഴക്കുഭാഗമോ പടിഞ്ഞാറുഭാഗമോ വരത്തക്കവിധം ക്രമീകരിക്കണം.
4. ഫ്ലാറ്റ് അപ്പാര്‍ട്ട്മെന്റിന്റെ തെക്കുപടിഞ്ഞാറുഭാഗം അല്ലെങ്കില്‍ വടക്കുകിഴക്കു ഭാഗം ആണ് വരുന്നതെങ്കില്‍ ഇവയുടെ മൂല ചേര്‍ന്നാണ് ടോയ്ലറ്റ് ഉള്ളതെങ്കില്‍ ആ ഫഌറ്റ് ഒഴിവാക്കുന്നതു നല്ലതാണ്. ആയതിനാല്‍ ഫ്ലാറ്റ് വാങ്ങാന്‍ ബുക്ക് ചെയ്യുമ്പോള്‍ ഈവക കാര്യങ്ങള്‍ പ്രത്യേകം നോക്കണം. ഇപ്പോള്‍ ഫഌറ്റുകള്‍ പണിയുന്നതിനുമുമ്പുതന്നെ സ്കെച്ചും പ്ലാനും കാണിക്കും. ഏതു രീതിയില്‍ വേണമോ അത് സെലക്ട് ചെയ്യാം. ഈ സമയത്ത് വാസ്തുനി യമങ്ങള്‍ അറിയാവുന്ന ഒരു പണ്ഡിതന്റെ സേവനം ഈ കാര്യത്തില്‍ ഉറപ്പാക്കാം. പല അപ്പാര്‍ട്ട്മെന്റും ദിക്കുകള്‍ക്കു വിരുദ്ധമായിട്ടാണ് നില്‍ക്കുന്നത്. പ്രധാനപ്പെട്ട കിഴക്കുപടിഞ്ഞാറ്, തെക്കുവടക്ക് എന്നിവയ്ക്കു നേരേ വരാതെ കോണുകള്‍ നോക്കിയാണ് പല അപ്പാര്‍ട്ട്മെന്റുകളും പണിഞ്ഞിട്ടുള്ളത്. അതിലുള്ള ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഊര്‍ജപ്രവാഹം ശരിയായി കിട്ടുന്നതിന് തടസ്സങ്ങള്‍ ഉണ്ടാകും.
ഒരു അപ്പാര്ട്ട്മെന്റ്റ് പണിയുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. സ്ഥലം വാങ്ങുമ്പോള്‍ മുതല്‍ ഈവക കാര്യങ്ങള്‍ ശ്രദ്ധിക്കണം. വെള്ളത്തിന്റെ ലഭ്യത, പരിസ്ഥിതിപ്രശ്നം വരാത്ത സ്ഥലം, വാഹനഗതാഗതത്തിന് പറ്റിയ സ്ഥലം, വളരെ അടുത്ത് ദേവാലയങ്ങള്‍ പാടില്ല, സ്കൂളുകള്‍, ശ്മശാനം, ഹോസ്പിറ്റല്‍, വലിയ ബസ് സ്റ്റാന്്കള്, റെയില്‍വേ സ്റ്റേഷന് എന്നിവയില്‍നിന്നും പരമാവധി ഒഴിഞ്ഞുനില്ക്കുന്ന ശാന്തമായ ഒരു അന്തരീക്ഷം ഉണ്ടായിരിക്കണം.
ആള്ക്കാര് ഫ്ലാറ്റുകളില്‍ താമസിച്ച് മടുത്തു. ഇപ്പോള്‍ അവര്‍ക്ക് ആവശ്യം വില്ലകള്‍ ആണ്. പത്ത് സെന്റിനകത്ത് മനോഹരമായ ഒരു വീട് മനസ്സിനിണങ്ങിയ പ്ലാനുകളില്‍ പണിഞ്ഞുകിട്ടും. ഇങ്ങനെയുള്ള വീടുകള്‍ക്ക് പരിപൂര്‍ണമായി വാസ്തുനിയമങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കും. വീട് പണിഞ്ഞുകഴിഞ്ഞാല്‍ അതിനു ചുറ്റുമതില്‍ സ്ഥാപിക്കണം. എങ്കില്‍ മാത്രമേ അതൊരു വാസ്തുമണ്ഡലമായി മാറുകയുള്ളു. അവിടെയുള്ള ഭൗമോര്ജവുംപ്രാപഞ്ചികോര്ജവും അനുകൂലമായി അവിടെ താമസിക്കുന്നവര്‍ക്ക് കിട്ടുകയുള്ളു. ഇങ്ങനെ പണിയുന്ന വില്ലകള്‍ക്ക് മീനം രാശിയില്‍ കിണര്‍ കുഴിക്കുന്നതിനും നിയമപരമായിട്ടുള്ള ഗേറ്റു സ്ഥാപിക്കുന്നതിനും ലാന്‍ഡ് സ്കേപ്പ് ചെയ്ത് മുറ്റം ഭംഗിപ്പെടുത്തുന്നതിനും ധാരാളം പുഷ്പങ്ങള്‍ ലഭിക്കുന്ന ചെടികളും റോസ, മുല്ല, മരുന്നുവര്ഗങ്ങള് എന്നിവ നടുന്നതിനും സാധിക്കും.
ചില കുടുംബങ്ങള്‍ കടലിന്റെ അടുത്ത്, കായലിന്റെ അടുത്ത്, വലിയ തടാകത്തിന്റെ അടുത്ത് വീടുകള്‍ വച്ച് താമസിക്കുവാന്‍ ആഗ്രഹം കാണിക്കുന്നുണ്ട്. ഇവിടെയെല്ലാം താല്‍ക്കാലികമായി താമസിക്കുവാന്‍ പറ്റിയ ഇടം തന്നെയാണ്. എന്നാല്‍, സ്ഥിരമായി താമസിക്കുവാന്‍ പറ്റിയതല്ല. ടൂറിസം സംബന്ധമായ ഗസ്റ്റ് ഹൗസുകള്‍, ചെറിയ ഫ്ലാറ്റുകള്‍ എന്നിവക്ക് നല്ലതുതന്നെയാണ്.
ജനങ്ങള്‍ പട്ടണങ്ങളില്‍ താമസിക്കുന്നത് രണ്ടുമൂന്ന് കാര്യങ്ങള്‍കൊണ്ടാണ്.
1. അവരുടെ ജോലിസ്ഥലങ്ങളില്‍ പോയിവരുന്നതിനുള്ള സൗകര്യം കണക്കിലെടുത്ത്.
2. കുട്ടികള്‍ക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള സൗകര്യം നോക്കി.
3. അസുഖങ്ങള്‍ വന്നാല്‍ നല്ല ചികിത്സ കിട്ടുന്ന ഹോസ്പിറ്റല്‍ സിറ്റിയില്‍ ഉള്ളതു കൊണ്ട്.
4. ശുദ്ധജലം സുലഭമായി ലഭിക്കുവാന്‍ സാധ്യതയുള്ളതുകൊണ്ട്. എന്നാല്‍, ഇക്കാലത്ത് വാഹനം ഇല്ലാത്ത ഒരു കുടുംബംപോലും ഇല്ല.
ആയതിനാല്‍ പട്ടണത്തില്‍നിന്ന് വളരെ അകലെയല്ലാത്ത ഒരു സ്ഥലം തിര ഞ്ഞെടുത്ത് മനസ്സിന്റെ ആഗ്രഹപ്രകാരമുള്ള ഒരു വീടു വച്ച് താമസിക്കുന്നത് ആരോഗ്യത്തിനും മാനസികോല്ലാസത്തിനും നല്ലതായിരിക്കും.
ഒമ്പതു സെന്റും ഓടിട്ട വീടും രണ്ടു വര്‍ഷത്തിനുമുമ്പു വിലയ്ക്കു വാങ്ങി. ഉത്തരങ്ങളും ഓടും പൊളിച്ചു മാറ്റിയശേഷം വീടിന്റെ നാലു മൂലകളും ചുടുകട്ട കെട്ടി ബലപ്പെടുത്തി. കെട്ടിടം വാര്‍ത്തു. മുന്‍വശത്തായി രണ്ടു മുറികളും കൂടുതലായി പണിഞ്ഞു. കുരംബത്തിന് ഫിനാന്‍സ് ബിസിനസ്സാണ്. വീട്ടീല് താമസമാക്കിയതിനുശേഷം ബിസിനസ്സു തകര്‍ന്നു. വീട്ടുകാര്‍ക്ക് ആരോഗ്യപരമായി പ്രശ്നങ്ങളുണ്ടായി. ഇതു വീടിന്റെ ദോഷം കൊണ്ടാണോ? ആണെങ്കില്‍ പരിഹാരം നിര്‍ദേശിക്കാമോ?
ഈ വീട്, വാസ്തുശാസ്ത്രനിയമങ്ങള്ക്ക് എതിരായി നില്‍ക്കുന്നതുകൊണ്ടാണ് ഈ കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകുന്നത്. ഒരു വീടിനെ സംബന്ധിച്ച് അതിന് അതിന്റേതായ രീതിയിലുള്ള ചൈതന്യമുണ്ട്. അതു നഷ്ടപ്പെട്ടാല്‍ അതില്‍ വസി ക്കുന്നവര്‍ക്ക് എന്നും ദുരിതങ്ങളായിരിക്കും. ഭൗമോര്‍ജവും പ്രാപഞ്ചികോര്‍ജവും ക്രമമായി ഒരു വീട്ടില്‍ കിട്ടാത്ത അവസ്ഥ വന്നാല്‍ അതില്‍ വസിക്കുന്ന ആള്‍ക്കാര്‍ക്ക് എന്നും രോഗങ്ങളായിരിക്കും. വീട് പരിഷ്കരിക്കുന്ന തിനുമുമ്പായിത്തന്നെ വാസ്തുനിയമങ്ങള്‍ നോക്കിയിരുന്നെങ്കില്‍ ഈ കുഴപ്പം ഉണ്ടാ കുമായിരുന്നില്ല. വീടിന്റെ ഇപ്പോഴത്തെ ചുറ്റളവു പരിശോധിക്കണം. പ്രധാന ബെഡ് റൂമുകള്‍ തെക്കുഭാഗത്തും വടക്കുപടിഞ്ഞാറു ഭാഗത്തും ആക്കുക. പ്രാര്‍ഥനയ്ക്ക് വടക്കുകിഴക്കേ ഭാഗം ഉപയോഗിക്കുക. അടുക്കളയ്ക്കു തെക്കുകിഴക്കേ ഭാഗം എടുക്കുക. മുന്‍വശത്തെ വാതില്‍ ഉച്ചസ്ഥാനത്തു കൊടുക്കുക. ഈ വക കാ ര്യങ്ങള്‍ ക്രമീകരിച്ചാല്‍ വീടിന്റെ ദോഷം ഒരു പരിധിവരെ മാറിക്കിട്ടു ന്നതാണ്.
ഒരു വീട്ടില്‍ ഏതെല്ലാം രീതിയില്‍ വാസ്തുദോഷം സംഭവിക്കാം?
1.വീടിരിക്കുന്ന ഭൂമിയുടെ അപാകതകൊണ്ട്.
2. അസ്ഥാനത്ത് പൂമുഖവാതില്‍ സ്ഥാപിച്ചതുകൊണ്ട്.
3. ബ്രഹ്മസ്ഥാനം പരിപൂര്‍ണമായി അടഞ്ഞിരിക്കുന്നതു കൊണ്ട്.
4.സ്ഥാനം തെറ്റിയുള്ള അടുക്കള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: