ന്യൂദല്‍ഹി: വിദേശരാജ്യങ്ങളില്‍വെച്ച് വിവാഹങ്ങള്‍ നടത്തുന്നത് ആവശ്യമാണോയെന്ന് ചിന്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന് കി ബാത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തെ ഉന്നത കുടുംബങ്ങള്‍ ഇപ്പോള്‍ വിദേശത്തുവെച്ചാണ് വിവാഹങ്ങള്‍ നടത്തുന്നത്. ഇത് ഒഴിവാക്കി ഭാരതത്തില്‍വെച്ച് തന്നെ ഇത്തരം ആഘോഷങ്ങള്‍ നടത്തണം. ഭാരതത്തിന്റെ പണം മറ്റ് രാജ്യങ്ങളിലേക്ക് ഒഴുകുന്നത് തടയാനായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിവാഹ സീസണ് ആരംഭിച്ചിരിക്കുകയാണ്. ഈ വിവാഹ സീസണില്‍ ഏകദേശം അഞ്ചു ലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കുമെന്നാണ് ചില വ്യാപാര സംഘടനകളുടെ കണക്കുകൂട്ടല്‍. വിവാഹങ്ങള്‍ക്കായി ഷോപ്പിങ് നടത്തുമ്പോള്‍, നിങ്ങള്‍ എല്ലാവരും ഭാരതത്തില്‍ നിര്‍മ്മിച്ച ഉല്പന്നങ്ങള്ക്ക് മാത്രം പ്രാധാന്യം നല്‍കണം. ഈയിടെയായി ചില കുടുംബങ്ങളില്‍ വിദേശത്ത് പോയി വിവാഹം കഴിക്കാനുള്ള പുതിയ രീതി കണ്ടുവരുന്നു. ഇത് ആവശ്യമാണോ?”. നമ്മുടെ മണ്ണില്‍, നമ്മുടെ ജനങ്ങള്‍ക്കിടയില്‍ നമ്മള് വിവാഹങ്ങള്‍ ആഘോഷിച്ചാല്‍, രാജ്യത്തിന്റെ പണം രാജ്യത്ത് തന്നെ നിലനില്ക്കും. രാജ്യത്തെ ജനങ്ങള്‍ക്ക് നിങ്ങളുടെ വിവാഹത്തില്‍ എന്തെങ്കിലുമെക്കെ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കും, എന്തുകൊണ്ട് ഇത്തരം വിവാഹം പോലുള്ള ചടങ്ങുകള്‍ സ്വന്തം നാട്ടില്‍ നടത്തിക്കൂടാ?. നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സംവിധാനം ഇന്ന് ഒരുപക്ഷേ, ഉണ്ടാകില്ലായിരിക്കാം. എന്നാല്‍, അത്തരം പരിപാടികള്‍ സംഘടിപ്പിച്ചു തുടങ്ങിയാല്‍ സംവിധാനവും വികസിക്കും, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: