സില്‍ക്യാര : ഉത്തരകാശിയില്‍ ദേശീയപാത നിര്‍മാണത്തിനിടെ ടണല്‍ തകര്‍ന്ന് കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ പുറത്തിറക്കുന്നതിനായി വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് നടത്താനും പദ്ധതി. 14 ദിവസമായി ടണലിനുള്ളില്‍ കിടക്കുന്ന തൊഴിലാളികളെ എത്രയും പെട്ടന്ന് പുറത്തെത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്.
ഡ്രില്ലിങ് മെഷീന് എത്തിക്കുന്നതിനായി ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് അധികൃതര്‍ നിര്‍ദ്ദേശം നല്കി കഴിഞ്ഞു. മലയ്ക്ക് മുകളിലേക്ക് ഡ്രില്ലിങ് മെഷീന് എത്തിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ടണലിലെ ലോഹ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട് ഓഗര്‍ യന്ത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് പുതിയ പരീക്ഷണം.
സത്ലജ് ജല്‍ വൈദ്യുതി നിഗവും ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനാണ് ലംബമായി തുരക്കുന്നതില്‍ അന്തിമതീരുമാനം എടുക്കേണ്ടത്. തീരുമാനം ലഭിച്ചാല്‍ ഉടന്‍ ഡ്രില്ലിങ് ആരംഭിക്കാന്‍ തയ്യാറായിരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തേയും വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങിന്റെ സാധ്യത പരിശോധിച്ചിരുന്നതാണ്. ഇനി അഞ്ച് കിലോമീറ്ററോളം മാത്രമാണ് തൊഴിലാളികളിലേക്ക് എത്താനുള്ളതെന്നാണ് വിലയിരുന്നത്. ഓഗര്‍ മെഷീന് സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് ബേസ്മെന്റിന് ഇളക്കം തട്ടിയതിനെത്തുടര്‍ന്നും പലവട്ടം രക്ഷാദൗത്യം നിര്‍ത്തിവെക്കേണ്ടി വന്നതായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് പുതിയ ഡ്രില്ലിങ് മെഷീന് വരുത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: