കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണക്കേസില്‍ പ്രതിയായ മുന്‍ സിപിഐ നേതാവും ബാങ്ക് മുന്‍ പ്രസിഡന്റുമായ ഭാസുരാംഗന്‍ ബിനാമി അക്കൗണ്ട് വഴി കോടികള്‍ തട്ടിയെന്ന് ഇ ഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊച്ചിയിലെ പിഎംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത്.
51 കോടി രൂപ ഇങ്ങനെ തട്ടിയെടുത്തു. അജിത്കുമാര്‍, ശ്രീജിത് തുടങ്ങിയ പേരുകളില്‍ ലോണ്‍ തട്ടിപ്പു നടന്നു. തിരിച്ചടവു മുടങ്ങിയ ഈ ലോണിനെക്കുറിച്ചുള്ള വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്ന് സെക്രട്ടറി ക്കു നിര്‍ദേശം നല്കി. ഭാസുരാംഗന്‍ കുടുംബാംഗങ്ങളുടെ പേരിലും ലോണ്‍ തട്ടിയെടുത്തു. ഒരേ വസ്തു ഒന്നിലേറെ ലോണിന് ഈടുവച്ചാണ് തട്ടിപ്പ്. ഇപ്രകാരം തട്ടിയെടുത്തത് 2.34 കോടി രൂപ. ഭാസുരാംഗന്റെ മകനും ലോണ്‍ തട്ടിപ്പു നടത്തി. 74 ലക്ഷം രൂപയാണ് അഖില്‍ ജിത്ത് ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തത്. ഒരേ വസ്തു ഒന്നിലേറെ ലോണിനായി ഈടുവയ്‌ക്കുകയും ചെയ്തു. അഖില്‍ ജിത്തിന് വാര്‍ഷിക വരുമാനം 10 ലക്ഷം മാത്രമാണ്. എന്നാല്‍, നിരവധി കമ്പനികളില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ട്രേഡിങ് കമ്പനി അടക്കമുള്ളവയില്‍ നിക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: