ഫാഷൻ, ക്യൂൻ, തനു വെഡ്സ് മനു റിട്ടേൺസ് തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച കങ്കണയ്ക്ക് മൂന്ന് തവണ മികച്ച നടിക്കും ഒരു തവണ മികച്ച സഹനടിക്കുമുള്ള ദേശീയ പുരസ്കാരം ലഭിച്ചു. സിനിമാ കുടുംബ പശ്ചാത്തലമോ സൂപ്പർസ്റ്റാറുകളുടെ നായികയെന്ന സ്ഥാനമോ ഇല്ലാതെ സ്വന്തം പ്രയ്തനത്തിലാണ് ബോളിവുഡിലെ ഉയരങ്ങൾ നടി കീഴടക്കിയത്. എന്നാൽ അടുത്ത കാലത്ത് നടി ചെയ്ത സിനിമകളിൽ ഭൂരിഭാഗവും പരാജയപ്പെടുകയുമുണ്ടായി.
സനാതന ധർമ്മത്തെക്കുറിച്ച് സംസാരിക്കാറുള്ള കങ്കണ ബീഫ് കഴിക്കാറില്ലെന്നാണ് ഏവരും കരുതിയത്. എന്നാൽ ഇത് തെറ്റിദ്ധാരണയാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോൾ. നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ഫോട്ടോകളാണ് ഇതിന് കാരണമായത്. ഞണ്ട് കറിയും കൂന്തൽ കറിയുമൊക്കെയാണ് കങ്കണ പങ്കുവെച്ച ഫോട്ടോയിൽ. നിർമാതാവ് പാചകം ചെയ്ത കറിയാണിതെന്നും കങ്കണ ഫോട്ടോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.
ഫോട്ടോ ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. താൻ വെജിറ്റേറിയനാണെന്ന് കങ്കണ മുമ്പ് പറഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ മാംസാഹാരം കഴിച്ച് തുടങ്ങിയോ എന്നും ആരാധകർ ചോദിക്കുന്നു. ബീഫ് തൊടില്ലെന്ന് അമ്മ തന്നെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ടെന്നും ഇത് തന്നെ കടുത്ത വെജിറ്റേറിയനാക്കിയെന്നും കങ്കണ പറയുന്ന പഴയൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്. വെജിറ്റേറിയനാണെന്ന് അഭിമാനത്തോടെ പറഞ്ഞയാളാണോ ഇന്ന് കുശാലായി കൂന്തൽ കറി കഴിക്കുന്നതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.
Kangana Ranaut having non veg.. And she mocks others.. Kya Baat Hai. Dhogli number 1 pic.twitter.com/dmrDf5cPSv
— Ria (@RiaRevealed) November 19, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: