ഇരിട്ടി: ആറളം വില്ലേജിലെ വീര്‍പ്പാട് ഡിജിറ്റല്‍ റീസര്‍വേയുടെ ഭാഗമായി റവന്യൂ ഭൂമിയാക്കി കണക്കായി സര്‍വ്വേക്കല്ല് സ്ഥാപിച്ച കുടുംബങ്ങളുടെ വീടുകളും പറമ്പുകളും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ടൗണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ വീടുകളും, കൃഷിയിടങ്ങളും അടക്കമുള്ള അഞ്ചേക്കറിലേറെ സ്ഥലമാണ് റവന്യൂ ഭൂമിയായി കണക്കാക്കി സര്‍വ്വേക്കല്ല് സ്ഥാപിച്ചിട്ടുള്ളത്. ഈ ഭൂമിയില്‍ കാലാകാലങ്ങളായി താമസിച്ചുവരുന്ന ജനങ്ങള്‍ ഇതോടെ ആശങ്കയിലാണ്.
പട്ടയം ലഭിച്ചതും കാലാകാലമായി നികുതി ഒടുക്കുന്നതുമായ ഭൂമിയില്‍ അഞ്ചു പതിറ്റാണ്ടിലേറെയായി അധിവസിക്കുന്നതില്‍ തൊണ്ണൂറു ശതമാനവും മലയാളര്‍ വിഭാഗമാണ്. ഇവര്‍ വീട് നിര്‍മ്മാണത്തിനായി തറയൊരുക്കിയ ഭൂമിയിലും, വീടിന്റെ അടുക്കളക്കായി നിര്‍മ്മിച്ച തറയിലും ഉള്‍പ്പെടെയാണ് ഇപ്പോള്‍ റീ സര്‍വേ നടപടികളുടെ ഭാഗമായി പുറമ്പോക്ക് ഭൂമിയാണെന്ന് കാണിച്ച് സര്‍വ്വേക്കല്ലുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
വീര്‍പ്പാട് ടൗണിലെ കടകള്‍, എസ്എന്‍ഡിപി ഗുരുമന്ദിരം, ചെടിക്കുളം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയുടെ കുരിശുപള്ളി, 10 വീടുകള്‍ എന്നിങ്ങനെ 40 ഓളം കുടുംബങ്ങളുടെ കൈവശമുള്ള സ്ഥലമാണ് റവന്യൂ ഭൂമിയായി അടയാളപ്പെടുത്തിയിട്ടുള്ളത്. അഞ്ച് സെന്റ് മുതല്‍ പത്ത് സെന്റ് വരെയുള്ള സ്ഥലത്ത് വീടുവെച്ചു താമസിക്കുന്നവരുടെ വീടുകള്‍ അടക്കം റവന്യു ഭൂമിയില്‍പ്പെടും. എല്ലാവര്ക്കും പട്ടയവും ആധാരവും ഉള്‍പ്പെടെ ഉള്ള ഭൂമി വര്‍ഷാവര്‍ഷം നികുതി ഒടുക്കി ബാങ്കില്‍ നിന്നടക്കം ലോണ്‍ എടുത്ത സ്ഥലമാണ് പെട്ടെന്നൊരുനാള്‍ റവന്യു ഭൂമിയായി മാറിയിരിക്കുന്നത്. ഇതാണ് പ്രദേശത്തുകാരില്‍ ആശങ്കക്ക് കരണമാകുന്നതും.
നവകേരള സദസുമായി നാട് കാണാനിറങ്ങിയ മുഖ്യമന്ത്രിക്ക് പരിഹരിക്കാൻ സ്വന്തം ജില്ലയിലെ ഒരു പ്രശ്നം ഇതാ. ആറളം പഞ്ചായത്തിലെ വീർപ്പാട് നിവാസികളുടെ ആശങ്ക പരിഹരിക്കാൻ കഴിയുമോ?. ഏതോ സർവ്വെയുടെ പേരിൽ അൻപതോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. കണ്ണൂർ ജില്ലാ അധ്യക്ഷൻ എൻ. ഹരിദാസ്, ജനറൽ സെക്രട്ടറി എം.ആർ. സുരേഷ്, ഇരിട്ടി മണ്ഡലം പ്രസിഡൻ്റ് സത്യൻ കൊമ്മേരി, ജനറൽ സെക്രട്ടറി പ്രജീഷ് അളോറ എന്നിവരുടെ നേതൃത്വത്തിൽ വീർപ്പാട് പ്രദേശം സന്ദർശിച്ചു.
Posted by Sandeep Vaachaspathi on Tuesday, November 21, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: