തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ ടെലിവിഷൻ ഫിലിം അക്കാദമി സംഘടിപ്പിച്ച ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സൗത്ത് ഇന്ത്യൻ അവാർഡുകൾ വിതരണം ചെയ്തു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ‘അനക്ക് എന്തിന്റെ കേടാ’ നിർമ്മാതാവും ലോക കേരള സഭ അംഗവുമായ ഫ്രാൻസിസ് കൈതാരത്ത് അവാർഡ് ഏറ്റുവാങ്ങി. ഈ ചിത്രത്തിന് ആകെ മൂന്ന് അവാർഡുകളാണ് ലഭിച്ചത്.
സംവിധായകൻ ബാലു കിരിയത്താണ് പുരസ്കാരം കൈമാറിയത്. മികച്ച സംവിധായകനുള്ള അവാർഡ് ‘അനക്ക് എന്തിന്റെ കേടാ’ സംവിധായകൻ ഷമീർ ഭരതന്നൂരിന് ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ് വിതരണം ചെയ്തു. മികച്ച ഗാനരചയിതാവിനുള്ള അവാർഡ് വിനോദ് വൈശാഖിയും ഏറ്റുവാങ്ങി. (ചിത്രം അനക്ക് എന്തിന്റെ കേടാ).
മികച്ച തിരക്കഥ: റോയി മടപ്പള്ളി (ചിത്രം തൂലിക). സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ എന്ന് സാക്ഷാൽ ദൈവം, വള്ളിച്ചെരുപ്പ് ചിത്രങ്ങളുടെ അണിയറ പ്രവർത്തകരും അവാർഡുകൾ ഏറ്റുവാങ്ങി. ഐ.ബി സതീഷ്, എം.എൽ.എ, നടൻ സുധീർ കരമന, ആർ.എസ് പ്രദീപ് തുടങ്ങി നിരവധിപേർ അവാർഡ് വിതരണ സമ്മേളനത്തിൽ സംബന്ധിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: