കൊച്ചി: മന്ദിര്‍ അര്‍ച്ചക് പുരോഹിത് വിഭാഗം കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തില്‍ ക്ഷേത്ര നവോത്ഥാന സംഗമം നടത്തി.
ശബരിമല, ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
വിഎച്ച്പി സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനു സുരേഷ് അധ്യക്ഷനായി. വിഎച്ച്പി ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ജി. സ്ഥാണുമാലയന്‍ മുഖ്യപ്രഭാഷണം നടത്തി.
മന്ദിര്‍ അര്‍ച്ചക് പുരോഹിത് സംയോജക് ശശികുമാര പണിക്കര്‍, വിഎച്ച്പി ജില്ലാ പ്രസിഡന്റ് വി. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: