കൊല്ലം: പത്താനാപുരത്ത് ക്ഷേത്രത്തിലേക്ക് പോകകുകയായിരുന്ന 14-കാരന് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന കുട്ടിയെ അഞ്ച് പേർ ചേർന്ന് ആക്രമിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് കുട്ടി പറയുന്നു.
വസ്ത്രം അഴിപ്പിച്ചുവെന്നും സ്വകാര്യ ഭാഗത്തുൾപ്പെടെ കത്തി വെച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പത്തനാപുരം പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: