തിരുവനന്തപുരം: സുരേഷ് ഗോപിയ്ക്കെതിരായ കേസില്‍ കഴമ്പില്ല, ഇനി സുരേഷ് ഗോപിയ്ക്ക് നോട്ടീസയയ്ക്കില്ല എന്ന് മനോരമ പത്രം വഴി വന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കാന്‍ പൊലീസ് തന്നെ നല്കിയ വാര്‍ത്തയായിരിക്കാമെന്ന് ടി.ജി. മോഹന്‍ദാസ്. കാരണം പൊലീസ് നേരിട്ട് കേസ് പിന്‍വലിച്ചെന്നോ ഇനി നോട്ടീസ് അയയ്ക്കില്ലെന്നോ നേരിട്ട് പറയാത്തിടത്തോളം അത് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും ടി.ജി. മോഹന്‍ദാസ് പറയുന്നു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ടി.ജി. മോഹന്‍ദാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്തൊക്കെയായാലും പിണറായിക്ക് എളുപ്പം തളയ്ക്കാന്‍ കഴിയുന്ന കൊമ്പനല്ല സുരേഷ് ഗോപിയെന്നും മോഹന്‍ദാസ് പറഞ്ഞു.
സുരേഷ് ഗോപിയ്ക്കെതിരായ കേസില്‍ കഴമ്പില്ല എന്നുണ്ടെങ്കില്‍ എഫ്ഐആര്‍ അന്വേഷിച്ചെന്നും ഇതില്‍ കഴമ്പില്ല എന്ന് കണ്ടെന്നും പറഞ്ഞ് പൊലീസ് റഫര്‍ റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയില്‍ കൊടുക്കേണ്ടതാണ്. കേസ് റഫര്‍ ചെയ്ത് കളയുകയാണ് വേണ്ടത്. മജിസ്ട്രേറ്റ് അത് പരിശോധിച്ച് പൊലീസിന്റെ വിശദീകരണം തൃപ്തികരമാണെങ്കില്‍ ആ കേസ് റദ്ദാക്കാന്‍ അനുവദിക്കും. അങ്ങിനെയാണ് ഒരു കേസ് തീര്‍ന്നുപോവുക. എന്നാല്‍ ഇത് നടക്കാവ് പൊലീസ് ഇതുവരെയും ചെയ്തിട്ടില്ല. സുരേഷ് ഗോപിയെ ഇനിയും വിളിക്കാനും വിളിക്കാതിരിക്കാനും സാധ്യതയുണ്ട്. കാരണം കേസ് ലൈവാണ്. – ടി.ജി. മോഹന്‍ദാസ് പറയുന്നു.
പിണറായിയുടെ സ്വഭാവമനുസരിച്ച് കയ്യില്‍ കിട്ടിയ ഒരാളെപ്പോലും അദ്ദേഹം വെറുതെ വിടാറില്ല. ലോക് സഭാ തെരഞ്ഞെടുപ്പ് വരുന്നു. തൃശൂരില്‍ നിന്നും സുരേഷ് ഗോപി മത്സരിക്കുകയാണെങ്കില്‍ ചെറുത്തുനില്ക്കാന് ഇടതുപക്ഷത്തിന് ബുദ്ധിമുട്ടാണ്. യുഡിഎഫ് , എല്‍ഡിഎഫ് രഹസ്യധാരണയുണ്ടാക്കി വോട്ട് മറിക്കാനും പ്രയാസമാണ്. ഇതൊക്കെ നിലനില്ക്കുമ്പോള് തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയുടെ സ്വഭാവഹത്യ നടത്താമെന്നതാണ് പിണറായി സര്‍ക്കാര്‍ കണക്കുകൂട്ടുന്നുണ്ടാവുക. കേസ് കോടതിയില്‍ കിടക്കുകയാണല്ലോ, കേസ് പൊലീസില്‍ കിടക്കുകയാണല്ലോ എന്നെല്ലാം പ്രസംഗിക്കാം.-ടി.ജി. മോഹന്‍ദാസ് പറയുന്നു.
ഒരു എഫ് ഐആര്‍ അവിടെ കിടക്കുമ്പോള്‍ അതില്‍ പുതിയ കുറ്റങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ കഴിയും. ഇപ്പോള്‍ സുരേഷ് ഗോപിയുടെ പേരില്‍ 354എ വകുപ്പിലെ 1,4 സെക്ഷനുകള്‍ ആണുള്ളത്. ഇത് പ്രകാരം ലൈംഗിക പീഡനശ്രമത്തിനാണ് കേസുള്ളത്. ഇതിന് പുറമെ സ്ത്രീയുടെ തോളത്ത് കൈവെച്ചത് പെണ്‍കുട്ടിയുടെ കുര്‍ത്തി അഴിക്കാന്‍ ശ്രമിച്ചു എന്നും ഈ പെണ്‍കുട്ടിയുടെ കയ്യിലുള്ള എന്തെങ്കിലും സാധനങ്ങള്‍ (കഴുത്തിലെ മാല, ചെവിയിലെ കമ്മല്‍) തട്ടിപ്പറിക്കാന്‍ ശ്രമിച്ചു എന്നും ഉള്ള വകുപ്പുകള്‍ കൂടി എഫ് ഐആറില്‍ ഇനിയും എഴുതുച്ചേര്ക്കാന് സാധ്യതയുണ്ട്. എന്തുകൊണ്ട് സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യം എടുത്തില്ല? ഇതേക്കുറിച്ച് ഞാന്‍ അന്വേഷിച്ചപ്പോള്‍ മമ്മൂട്ടി ഈ കേസില്‍ ഇടപെട്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മമ്മൂട്ടി പിണറായിയോട് സുരേഷ് ഗോപിയ്ക്കെതിരെ കേസെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ചെന്നും എന്നാല്‍ ഇത് രാഷ്ട്രീയ കേസാണ് എന്ന് പറഞ്ഞ് പിണറായി ഈ അപേക്ഷ തള്ളിയെന്നും അറിയുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ മുഴുവന്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇനി സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചാല്‍ ചിലപ്പോള്‍ മജിസ്ട്രേറ്റ് ഒരു വ്യവസ്ഥ വെച്ചാല്‍ (പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യുക പോലുള്ള എന്തെങ്കിലും) അത് സുരേഷ് ഗോപിയ്ക്ക് സ്വതന്ത്രമായി യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ അതിനേക്കാള്‍ വലിയ പ്രശ്നം ഉണ്ടാകും. അതുകൊണ്ടാണ് വളരെ
നിയമപരമായ, രാഷ്ട്രീയമായ നീക്കം എന്ന നിലയില്‍ അളന്ന് മുറിച്ച് സുരേഷ് ഗോപി പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. – ടി.ജി. മോഹന്‍ദാസ് സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: