പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി നഴ്സിങ് പ്രവേശനത്തിന് പട്ടികജാതി സംവരണം അട്ടിമറിച്ച സംഭവത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന് സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി. ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മീഷന് നല്കിയ പരാതിയിലാണ് ദേശീയ പട്ടികജാതി കമ്മീഷന് റിപ്പോര്‍ട്ട് തേടിയത്.
ഡിസംബര്‍ 10നുള്ളില്‍ ഇത് സംബന്ധിച്ചു മുഴുവന്‍ രേഖകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് ഹാജരാക്കണം എന്നാണ് ദേശീയ പട്ടികജാതി കമ്മീഷന് അവശ്യ പെട്ടിട്ടുള്ളത് പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പാലക്കാട് മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ നേരിട്ട് ആരോഗ്യ വകുപ്പിന്റെ കീഴില്‍ സര്‍ക്കാര്‍ നഴ്സിംഗ് കോളേജ് ആരംഭിക്കാനുള്ള നീക്കം നിലവിലെ പട്ടികജാതി സംവരണം അട്ടിമറിക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചന യുടെ ഭാഗമാണ്.
പാലക്കാട് മെഡിക്കല്‍ കോളേജില്‍ നിലവില്‍ പട്ടികജാതി വിഭാഗത്തിന് 70ശതമാനവും പട്ടിക വര്‍ഗ്ഗത്തിന് രണ്ടു ശതമാനവും സംവരണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ കീഴിലുള്ള പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ളതുമായ മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പിന്റെ കീഴില്‍ നഴ്സിംഗ് കോളേജ് നടത്താനുള്ള നടപടി നിയമ വിരുദ്ധമാണ്.
സര്‍ക്കാരിന്റെ ഈ നടപടി കൊണ്ട് നിലവിലെ പട്ടികജാതി സംവരണം അട്ടിമറിക്കപ്പെടും 72ശതമാനം സംവരണം ലഭിച്ചിടത്തു 10ശതമാനം സംവരണം മാത്രമായിരിക്കും പട്ടികജാതി ക്കാര്‍ക്ക് ലഭിക്കുക. ഈ നടപടി തുടര്‍ന്നാല്‍ ഭാവിയില്‍ എംബിബിസ് ബാച്ചിന്റെ നിലവിലെ പട്ടികജാതി സംവരണം നഷ്ടപ്പെടും ഭാവിയില്‍ പാലക്കാട് മെഡിക്കല്‍ കോളേജിലെ മുഴുവന്‍ പട്ടികജാതി സംവരണവും അട്ടിമറിക്കപ്പെടും നഴ്സിംഗ് കോളേജ് പട്ടികജാതി വികസന വകുപ്പിന് കീഴിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.ഷാജുമോന്‍ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മീഷന് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: