തിരുവനന്തപുരം: ക്യാമറ സ്ഥാപിച്ച ശേഷം അപകടമരണ നിരക്കില്‍ കുറവ് വന്നതിനാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ഗതാഗതമന്ത്രി വിവിധ ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ ശിപാര്‍ശ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ സമ്മതിച്ചു. തിരുവനന്തപുരത്ത് ജിഐ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഇന്ദ്രജീത് സിങ് മറ്റ് ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണ.
ഇതിനു പുറമെ നിയമലംഘനങ്ങള്‍ ഇല്ലാതെ കൃത്യമായി നിയമം പാലിച്ച് ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കുന്നതും, ഇന്‍ഷുറന്‍സ് ഇല്ലാതെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യുന്നതിന് വേണ്ടിയുള്ള യാര്‍ഡിന്റെ കോസ്റ്റ് ഷെയറിങ്, ഇന്‍ഷുറന്‍സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും ആയി സംയുക്തമായി ചേര്‍ന്ന് നിയമലംഘനമുള്ള വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കി നല്‍കാതിരിക്കുക, ക്രിമിനല്‍ നടപടികളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളുമായി ഒരുതരത്തിലുള്ള കോണ്‍ട്രാക്ടിലും ഏര്‍പ്പെടാതിരിക്കുക എന്നീ ആവശ്യങ്ങള്‍ കൂടി പരിഗണിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, കമ്മിഷണര്‍ എസ്. ശ്രീജിത്ത്, അഡീ. ഗതാഗത കമ്മിഷണര്‍ പ്രമോജ് ശങ്കര്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: