ഒരു വർഷത്തോളമായി ഇടപാടുകൾ നടത്താത്ത യുപിഐ ഐഡിയും നമ്പറും വിലക്ക് നേരിട്ടേക്കും. ജനുവരി മുതൽ പണം സ്വീകരിക്കാൻ താത്കാലിക വിലക്ക് നേരിട്ടേക്കാം. ഒരു വർഷമായി പണം സ്വീകരിക്കുകയോ അയയ്ക്കുകയോ ചെയ്യാത്ത യുപിഐ ഐഡികളും നമ്പറുകളും ഡിസംബർ 31-നുള്ളിൽ താത്കാലികമായി മരവിപ്പിക്കാൻ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉത്തരവിട്ടു.
ഉപയോഗിക്കാതെ കിടക്കുന്ന യുപിഐ ഐഡികളും ഇതുമായി ബന്ധപ്പെട്ട നമ്പറുകളും കണ്ടെത്തി ഇവയിലേക്ക് പണം എത്തുന്നത് വിലക്കുന്നതിന് വേണ്ടിയാണ് നിർദ്ദേശം. ജനുവരി മുതൽ ഇത്തരത്തിൽ പണം സ്വീകരിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർ യുപിഐ ആപ്പിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: