കോഴിക്കോട് : സുരേഷ് ഗോപിക്കെിരെ മാധ്യമ പ്രവര്‍ത്തക ഉന്നയിച്ച ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേരളത്തിലെ ഏറ്റവും മനുഷ്യസ്നേഹിയായിട്ടുള്ള ഒരു പൊതുപ്രവര്‍ത്തകനാണ്. അദ്ദേഹം അനീതിക്കും അഴിമതിക്കുമെതിരെ ശബ്ദിക്കാന്‍ തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ ഏതു നിലയ്ക്കും വേട്ടയാടുക എന്ന സമീപനം പിണറായി വിജയന് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സുരേന്ദ്രന്. മാധ്യമ പ്രവര്‍ത്തക നല്കിയ കേസില്‍ സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുരേഅ ഗോപിക്കെതിരായ ഈ രാഷ്ട്രീയ വേട്ടയെ ജനങ്ങളെ അണിനിരത്തി നേരിടും. സംസ്ഥാനത്തെ സഹകരണ കൊള്ളയ്ക്കെതിരായി പദയാത്രയുമായി സുരേഷ് ഗോപി രംഗത്തിറങ്ങിയപ്പോഴാണ് അദ്ദേഹത്തിനെതിരായി ഇത്രയും ക്രൂരമായ വേട്ടയാടല്‍ സര്‍ക്കാര്‍ നടത്തുന്നത്. അത് കേരളസമൂഹം അനുവദിക്കില്ല. കരളത്തിലെ സാധാരണ ജനങ്ങളെ അണിനിരത്തി ഈ രാഷ്ട്രീയ വേട്ടയെ നേരിടാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
സുരേഷ് ഗോപി സര്‍ക്കാരിനെതിരെ പ്രതികരിക്കുമ്പോള്‍ അവര്‍ക്ക് പൊള്ളുന്നു എന്നത് കൊണ്ടാണ് ഇങ്ങനെയൊരു നടപടി. പിണറായി വിജയന്റെ അജണ്ടയാണ് ഈ കേസ് അത് അനുവദിക്കില്ല. അദ്ദേഹത്തിന്റെ വായടപ്പിക്കാനുള്ള ശ്രമമാണ്. സുരേഷ് ഗോപിയുടെ ഒരു രോമത്തില്‍ സ്പര്‍ശിക്കാന്‍ പോലും പിണറായി വിജയന് സര്‍ക്കാര്‍ ആയിരം ജന്മമെടുത്താലും സാധിക്കില്ല. സുരേഷ് ഗോപിക്കെതിരെ, രാജീവ് ചന്ദ്രശേഖറിനെതിരെ അനില്‍ ആന്റണിക്കെതിരെ അങ്ങനെ നിരവധി ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കുകയാണ്. അതൊന്നും തങ്ങള്‍ വകവെയ്ക്കില്ലെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: