ആലപ്പുഴ: 67-ാമത് സീനിയര്‍ സ്റ്റേറ്റ് ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ജയിച്ച് തിരുവനന്തപുരം പുരുഷ, വനിതാ ടീമുകള്‍ സെമിയില്‍ പ്രവേശിച്ചു. ആലപ്പുഴ വൈഎംസിഎ പിഒ ഫിലിപ്പ് മെമ്മോറിയല്‍ ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടില്‍ നടക്കുന്ന മത്സരങ്ങളിലെ വനിതകളുടെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ തിരുവന്തപുരം വനിതകള്‍ (53-37) തൃശ്ശൂരിനെ തോല്‍പ്പിച്ചു. മറ്റൊരു ക്വാര്‍ട്ടറില്‍ ആലപ്പുഴയെ (56-39) തോല്‍പ്പിച്ച പത്തനംതിട്ടയാണ് സെമി എതിരാളികള്‍. മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കോഴിക്കോടിനെ തോല്‍പ്പിച്ച കോട്ടയം (59-37) എറണാകുളത്തെ (77-46) തോല്‍പ്പിച്ച പാലക്കാടിനെയാകും സെമിയില്‍ നേരിടുക.
പുരുഷന്മാരുടെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ തിരുവന്തപുരം കോഴിക്കോടിനെ (91-69) പരാജയപ്പെടുത്തിയാണ് സെമിയിലേക്ക് കുതിച്ചത്. പത്തനംതിട്ട-കണ്ണൂര്‍ മത്സര വിജയികളാകും സെമിയിലെ എതിരാളികള്‍.
റഫറീസ് ക്ലിനിക്ക് ഇന്ന്
ഇന്ന് രാവിലെ എട്ടിന് സംസ്ഥാന സീനിയര്‍ ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വേദിയായ ആലപ്പുഴ വൈഎംസിഎയില്‍ കേരള ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് റഫറി ക്ലിനിക്ക് നടത്തും. കേരള ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് റഫറിസ് കമ്മീഷന് ചെയര്മാന് റവ. ഫാ. ഫിലിപ്സ് വടക്കേക്കളത്തിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് ബാസ്ക്കറ്റ്ബോള്‍ റൂള്‍സ് ക്ലിനിക്കാണിത്, ഇവിടെ നിയമങ്ങള്‍, ശരിയായ ആവശ്യകതകള്‍, ടാസ്ക്കുകള്, റഫറി ടെസ്റ്റുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാം ചര്‍ച്ച ചെയ്യുന്നതിനൊപ്പം ടെസ്റ്റും നടത്തപ്പെടും.
സീനിയര്‍ സ്റ്റേറ്റ് ബാസ്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരം-കോഴിക്കോട് ക്വാര്‍ട്ടറില്‍ നിന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: