തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും നിയോജക മണ്ഡലങ്ങളില്‍ നടത്തുന്ന പര്യടനത്തിന്റെ ചെലവ് സഹകരണ ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും വഹിക്കണം. സംസ്ഥാന പൊതു ഭരണ വകുപ്പാണ് ഇതുസംബന്ധിച്ചുള്ള ഉത്തവിറക്കിയിട്ടുണ്ട്.
ഈ മാസം 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് മണ്ഡലങ്ങളില്‍ ബഹുജന സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. അതിനായി സെപ്റ്റംബര്‍ 27ന് പൊതുഭരണ വകുപ്പാണ് പണം ചെലവഴിക്കുന്നതിന് സഹകരണ ബാങ്കുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുവാദം നല്‍കണമെന്ന് നിര്‍ദേശിച്ചത്. ഇതിനെ തുടര്‍ന്ന് ഈ മാസം മൂന്നിന് സഹകരണ രജിസ്ട്രാറും അനുകൂലമായി ഉത്തരവിടുകയായിരുന്നു.
സംഘാടക സമിതി ആവശ്യപ്പെട്ടാല്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 50,000 രൂപയും മുനിസിപ്പാലിറ്റിക്കും ബ്ലോക്ക് പഞ്ചായത്തിനും ഒരു ലക്ഷം, കോര്‍പറേഷനുകള്‍ക്ക് രണ്ടു ലക്ഷം, ജില്ലാ പഞ്ചായത്തിന് മൂന്നു ലക്ഷവും തനതുഫണ്ടില്‍നിന്ന് ചെലവഴിക്കാമെന്നായിരുന്നു ഉത്തരവില്‍ പറയുന്നത്. സംസ്ഥാനത്ത് പണമില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നിയോജക മണ്ഡലങ്ങളിലെ പര്യടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: