തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് സെന്ററായ മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. മദ്യപിച്ച് ഡാൻസ് ചെയ്ത സംഘം പോലീസിനു നേരെ കല്ലെറിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. കല്ലേറില്‍ നെട്ടിയം സ്വദേശിയായ സ്ത്രീക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവത്തില്‍ നാലുപേരെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു.
തുടര്‍ച്ചയായി ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് മാനവീയംവീഥിയില്‍ പോലീസ് ചെറിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. രാത്രി 10ന് ശേഷം ഉച്ചഭാഷിണിക്കും നിയന്ത്രണമുണ്ടായിരുന്നു. ഇതനുസരിക്കാൻ ഒരു കൂട്ടർ തയാറായില്ല. തുടർന്ന് പോലീസുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. ഇതിനിടെ ചിലർ പോലീസിന് നേരെ കസേരയെറിഞ്ഞു. തുടർന്ന് പോലീസ് വീണ്ടും ഇടപെട്ടതോടെ കല്ലേറ് ഉണ്ടാവുകയായിരുന്നു.
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇവിടെ പോലീസ് നിയന്ത്രണം കടുപ്പിക്കുമെന്നാണ് വിവരം. ശനിയാഴ്ച പുലര്‍ച്ചെയും യുവാക്കള്‍ ഇവിടെ ഏറ്റുമുട്ടിയിരുന്നു. കലാപരിപരിപാടി കാണാനെത്തിയ പൂന്തുറ സ്വദേശി അക്സലന്, സഹോദരന് ജനീഷ് എന്നിവരെയാണ് ഒരുസംഘം വളഞ്ഞിട്ട് മര്‍ദിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. അക്രമം നടക്കുമ്പോള്‍ മറ്റൊരുകൂട്ടര്‍ സമീപത്ത് നൃത്തം ചെയ്യുന്നുണ്ടായിരുന്നു.
നൃത്തത്തിനിടെ കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ കരമന മേലാറന്നൂര്‍ സ്വദേശി ശിവ(19)യെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: