മുംബൈ: ദീപാവലിനാളില്‍ ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൈകുന്നേരം ഒരു മണിക്കൂര്‍ വിപണിയില്‍ വ്യാപാരം നടക്കും. മൂഹൂര്‍ത്ത വ്യാപാരം എന്നറിയപ്പെടുന്ന ദീപാവലി സ്പെഷ്യല്‍ ഓഹരി വ്യാപാരം നവമ്പര്‍ 12ന് ഞായറാഴ്ച വൈകീട്ട് 6.15 മുതല്‍ 7.15 വരെ നടക്കും. സാധാരണയായി ഓഹരി വിപണി ഞായറാഴ്ച ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാറില്ല. നവമ്പര്‍ 14 ചൊവ്വാഴ്ച ദീപാവലിയോട് അനുബന്ധിച്ച് ഓഹരി വിപണിയ്ക്ക് അവധിയാണ്.
ഓഹരികള്‍ വാങ്ങാനുള്ള ഓര്‍ഡറുകള്‍ ആറ് മണി മുതല്‍ 6.08 വരെ സ്വീകരിക്കും. പിന്നീട് ഒത്തുനോക്കല് നടക്കും. 6.15ന് വ്യാപാരം ആരംഭിയ്ക്കും. 7.15ന് അവസാനിക്കും. പൊതുവേ ഇതിനെ ശുഭകരവ്യാപാരമായാണ് കണക്കാക്കുന്നത്. ധനകാര്യ ഇടപാടും ഭക്തിയും ഒന്നിക്കുന്ന സന്ദര്‍ഭമാണിത്. ഈ ശുഭകരസമയത്ത് ഓഹരി വ്യാപാരത്തില്‍ ഏര്‍പ്പെട്ടാല്‍ വര്‍ഷം മുഴുവന്‍ അഭിവൃദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. പലരും കുട്ടികള്‍ക്കായി ഈ സമയത്ത് ഓഹരികള്‍ വാങ്ങി സൂക്ഷിക്കുന്ന പതിവുണ്ട്.
ഭാരതീയ ഓഹരി വിപണിയില്‍ ഏറെ മതിക്കപ്പെടുന്ന പാരമ്പര്യമാണ് മുഹൂര്‍ത്തവ്യാപാരത്തിന് അവകാശപ്പെടാനുള്ളത്. ജ്യോതിഷികള്‍ ഗണിച്ചാണ് ഈ വ്യാപാരസമയം നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: