തിരുവനന്തപുരം: കേരളീയം എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തും ദുര്‍വ്യയവും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്.
കേരളീയം പരിപാടിയില്‍ ജനസാന്നിധ്യം ഉറപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇറക്കുന്നത് അധികാര ദുര്‍വ്യയമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്തുകയാണ് പിണറായി വിജയന് ചെയ്യുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസില്‍ നിന്നും പുറത്ത് പോവുന്നത് തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ താളംതെറ്റിക്കും. വിദ്യാലയങ്ങളില്‍ ഉച്ചകഞ്ഞി കൊടുക്കാന്‍ പോലും പണമില്ലാത്ത സര്‍ക്കാര്‍ 27 കോടി പൊടിച്ച് കേരളീയം നടത്തുന്നത് ശുദ്ധ അസംബന്ധമാണ്.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങുന്നത് സംസ്ഥാനത്ത് പതിവായിരിക്കുകയാണ്. അദ്ധ്യാപകര്‍ക്ക് ഡിഎ നല്‍കാനും നെല്‍കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്റെ വില നല്കുവാനും സര്‍ക്കാരിന് സാധിച്ചിട്ടില്ല.
ജനങ്ങള്‍ പട്ടിണി കിടന്നാലും തനിക്ക് പ്രശസ്തി കിട്ടിയാല്‍ മതിയെന്നാണ് പിണറായി വിജയന്റെ നിലപാട്. സംസ്ഥാന വിഹിതം നല്കാത്തതിനാല് കേന്ദ്ര പദ്ധതികളെല്ലാം കേരളത്തില്‍ മുടങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നടത്തുന്നതിലാണ് ശ്രദ്ധ.
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്. കൊവിഡ് കാലത്ത് നടത്തിയ അഴിമതിയും സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവാരമില്ലാത്ത മരുന്നുകള്‍ നല്കി തട്ടിപ്പ് നടത്തിയതും സര്‍ക്കാരിന്റെ മുഷ്യത്വവിരുദ്ധ മുഖം വ്യക്തമാക്കുന്നതാണ്.
കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്റെ മറ്റൊരു സവിശേഷത. 70,000 കോടി രൂപ വന്‍കിടക്കാരില്‍ നിന്നും നികുതി പിരിക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടെന്ന സിഎജി റിപ്പോര്‍ട്ട് ഇവരുടെ കെടുകാര്യസ്ഥതയുടെ തെളിവാണ്.
ഇത് സംസ്ഥാനത്തെ ജിഡിപിയുടെ 24 ശതമാനത്തോളം വരുമെന്നത് സര്‍ക്കാരിന്റെ അലംഭാവം വ്യക്തമാക്കുന്നതാണ്. യുഡിഎഫ് സര്‍ക്കാരിനെതിരെ നിഴല്‍ യുദ്ധം മാത്രമാണ് നടത്തുന്നതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: