ന്യൂദല്‍ഹി : ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് ക്രിമിനല്‍ ആരോപണങ്ങള്‍ പരിശോധിക്കാന്‍ അധികാരമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. കോഴ ആരോപണങ്ങള്‍ നേരിടുന്നതിനിടെ ലോക്സഭാ എത്തിക്സ് കമ്മിറ്റി ചെയര്മാന് വിനോദ് കുമാര്‍ സോങ്കറിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പാര്‍ലമെന്ററി കമ്മിറ്റിക്ക് ക്രിമിനല്‍ അധികാര പരിധിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മഹുവ കത്തയച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാഗ്ദാനം ചെയ്തെന്ന പരാതിയില്‍ വ്യാഴാഴ്ച എത്തിക്സ് കമ്മിറ്റിക്ക് മുന്നാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് മഹുവ കത്തയച്ചിരിക്കുന്നത്. ഇത് അവര്‍ സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്.
”പാര്‍ലമെന്ററി കമ്മറ്റികള്‍ക്ക് ക്രിമിനല്‍ അധികാരപരിധി ഇല്ലെന്നും ആരോപിക്കപ്പെടുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ അന്വേഷിക്കാന്‍ അധികാരമില്ല. നിയമ നിര്‍വഹണ ഏജന്‍സിക്ക് മാത്രമേ അന്വേഷിക്കാന്‍ സാധിക്കൂ. പാര്‍ലമെന്റില്‍ മൃഗീയമായ ഭൂരിപക്ഷം ആസ്വദിക്കുന്ന സര്‍ക്കാര്‍ സമിതികളുടെ ദുരുപയോഗം തടയാന്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥാപകര്‍ പ്രത്യേകം തയാറാക്കിയിട്ടുള്ളതതാണ് ഈവ്യവസ്ഥ. ഇക്കാര്യം ഓര്മ്മിപ്പിക്കുകയാണണെന്നുമാണ് മഹുവയുടെ കത്തില്‍ പറയുന്നത്.
ഒപ്പം വ്യവസായി ദര്ശന് ഹിരാനന്ദാനിയെ കമ്മിറ്റി വിചാരണ ചെയ്യണമെന്ന ആവശ്യവും അവര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ചോദിക്കാനായി മഹുവ തന്നില്‍ നിന്ന് ചോദ്യങ്ങള്‍ വാങ്ങിയെന്നും ദുബായില്‍നിന്നു ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ മഹുവയുടെ പാര്‍ലമെന്ററി ലോഗിന്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ചതായും ദര്ശന് ഹിരാനന്ദാനി വെളിപ്പെടുത്തിയിയിരുന്നു. തെളിഞ്ഞാല്‍ മഹുവയെ സസ്പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചേക്കാം.
സംഭവത്തില്‍ മഹുവയ്ക്കെതിരെ പരാതി നല്കിയ ബിജെപി എംപി നിഷികാന്ത് ദുബെ, മഹുവയുടെ മുന്‍ പങ്കാളി ജയ് ആനന്ദ് ദെഹാദ്റായ് എന്നിവര്‍ ഒക്ടോബര്‍ 26നു അന്വേഷണ സമിതിക്കു മുന്നില്‍ ഹാജരായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പാര്‍ലമെന്റ് എത്തിക്സ് പാനലിന് ക്രിമിനല്‍ കുറ്റങ്ങള്‍ പരിശോധിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി മഹുവ
അതിനിടെ, ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് ക്രിമിനല്‍ ആരോപണങ്ങള്‍ പരിശോധിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി മഹുവ മൊയ്ത്ര എംപി പാര്‍ലമെന്റിന്റെ എത്തിക്സ് പാനല്‍ ചെയര്മാന് വിനോദ് കുമാര്‍ സോങ്കറിന് കത്തയച്ചു. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാഗ്ദാനം ചെയ്തെന്ന പരാതിയില്‍ വ്യാഴാഴ്ച എത്തിക്സ് കമ്മിറ്റിക്ക് മുന്നാകെ ഹാജരാകാന്‍ മഹുവ മൊയ്ത്രയോട് ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് മഹുവ കത്തയച്ചിരിക്കുന്നത്. ഇത് അവര്‍ സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: