ബീഹാറില്‍ ‘പണം വാങ്ങി ടീച്ചര്‍ ജോലി’; അഴിമതി നിതീഷ് കുമാറിന് യുപിയില്‍ നിന്നും മത്സരിക്കാനെന്ന് രാം മാഞ്ചി
പഠ്ന:ബീഹാറില്‍ പണം വാങ്ങി അധ്യാപകനിയമനം നടത്തുന്നുവെന്ന ആരോപണവുമായി മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച നേതാവ് റാം മാഞ്ചി. ബീഹാറില്‍ പുതുതായി അധ്യാപകജോലിയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്ന ആകെയുള്ള 1.22 ലക്ഷം അധ്യാപകരില്‍ 15 ശതമാനം പേരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത് 2024ല്‍ ഉത്തര്‍പ്രദേശിലെ ഫുല്പുര് ലോക് സഭാ സീറ്റില്‍ നിന്നും മത്സരിക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനമാണ് ഈ അഴിമതിയ്ക്ക് പിന്നില്‍. ഉത്തര്‍പ്രദേശില്‍ നിന്നുള്ള അധ്യാപകര്‍ക്ക് ജോലി നല്‍കുക വഴി ജെഡിയുവിന്റെ സ്വാധീനം ഉത്തര്‍പ്രദേശിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് നിതീഷ് കുമാറിന്റെ ലക്ഷ്യം. – രാം മാഞ്ചി ആരോപിക്കുന്നു.
ഫുര്പൂരില് നിതീഷ് കുമാറിന് സ്വാധീനമുള്ള കുര്‍മി സമുദായത്തിന്റെ വോട്ടുകളാണ് ജെഡിയു ലക്ഷ്യമിടുന്നത്. കുര്‍മി സമുദായത്തില്‍ നിന്നുള്ളവര്‍ക്കാണ് കൂടുതലായി അധ്യാപനത്തൊഴില് നല്‍കുന്നതെന്നും രാം മാഞ്ച് ആരോപിക്കുന്നു.
ഇക്കുറി ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ ഭാഗമാണ് രാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച. നേരത്തെ നിതീഷ് കുമാറിനൊപ്പമായിരുന്നു രാം മാഞ്ചിയുടെ പാര്‍ട്ടി. എന്നാല്‍ ഇവര്‍ ബിജെപിയ്ക്ക് ചാരപ്രവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് നിതീഷ് കുമാര്‍ രാം മാഞ്ചിയുടെ പാര്‍ട്ടിയെ പുറത്താക്കിയിരുന്നു. എന്നാല്‍ നേരത്തെ രാം മാഞ്ചിയുടെ പാര്‍ട്ടിയെ ജെഡിയുവില്‍ ലയിപ്പിക്കാന്‍ നിതീഷ് കുമാര്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഇത് നിതീഷിന് രാം മാഞ്ചിയുടെ ശത്രുവാക്കി മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: