വംശനാശം സംഭവിച്ചുവെന്ന് കരുതിയ പെർണാംബുക്കോ ഹോളി ട്രീ എന്ന ബ്രസീലിയൻ മരത്തെ വീണ്ടും കണ്ടെത്തി. ഏകദേശം 200 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും കണ്ടെത്തിയിരിക്കുന്നത്. 40 അടി വരെ നീളം വെക്കാനാകുന്നതാണ് ഈ മരം.
ബ്രസീലിന്റെ വടക്ക് കിഴക്ക് ഭാഗത്ത് നിന്നാണ് വീണ്ടും കണ്ടെത്തിയിരിക്കുന്നത്. നാല് മരങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. സ്കോട്ടിഷ് ജീവശാസ്ത്രജ്ഞനായ ജോർജ് ഗാർഡനർ ആണ് 1838-ൽ ആദ്യമായി ഈ മരങ്ങളുടെ സാന്നിദ്ധ്യം റെക്കോർഡ് ചെയ്യുന്നത്. പിന്നീട് ഇതിനെക്കുറിച്ച് വിവരങ്ങൾ കണ്ടെത്താനാകാത്തതിനാൽ വംശമറ്റു എന്ന ധാരണയിലായിരുന്നു ശാസ്ത്ര ലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: