കൊച്ചി: എട്ട് പതിറ്റാണ്ടായി സംഘവും രാഷ്ട്രവും ജീവിതത്തിന്റെ ശ്വാസനിശ്വാസങ്ങളില്‍ നിറച്ച കര്‍മ്മയോഗി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകന് ആര് ഹരി അന്തരിച്ചു. കുറെ നാളായി കൊച്ചിയില്‍ ചികിത്സയിലായിരുന്നു . 93 വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം. ഇന്ന് 11 മണി മുതൽ എറണാകുളം മാധവനിവാസിൽ പൊതു ദർശനം.
നാളെ രാവിലെ 6 മുതൽ പകൽ 11 വരെ മായന്നൂർ തണൽ ബാലാശ്രമത്തിൽ . ശേഷം സംസ്കാരംഐവർ മഠത്തിൽ
എഴുത്തുകാരനും,സാമൂഹ്യ പ്രവര്‍ത്തകനും,പ്രഭാഷകനുമായിരുന്നു ആര് ഹരി എന്ന എല്ലാവരുടേയും ഹരിയേട്ടന്. രംഗ ഹരി എന്നു പുര്‍ണ്ണ നാമം. 1930 ല്‍ വൃശ്ചികത്തിലെ രോഹിണി നക്ഷത്രത്തില്‍,എറണാകുളം ജില്ലയില്‍ ജനനം,അച്ഛന് രംഗ ഷേണോയ് അമ്മ പത്മാവതി.
സ്കൂള്‍ പഠനം സെന്റ്ആല്‍ബര്‍ട്ട്സ് ഹൈസ്കൂളില്‍. മഹാരാജാസ് കോളജില്‍ നിന്ന് ബിരുദം. ബിഎസ്എസി കെമിസ്ട്രിയില്‍ പ്രവേശനം നേടിയെങ്കിലും പഠന കാലത്ത് ജയില്‍വാസവും അനുഭവിച്ച് മടങ്ങിവന്നപ്പോള്‍ അത് തുടരാനായില്ല. തുടര്‍ന്ന് ഇക്കണോമിക്സില്‍ ബിരുദം നേടി. സംസ്കൃതം പ്രത്യേകം പഠിച്ചു
1948ല്‍ മഹാത്മാ ഗാന്ധിയുടെ വധത്തെ തുടര്‍ന്നു സംഘ നിരോധനം ഉണ്ടായപ്പോള്‍ സംഘത്തിന്റെ അഖിലഭാരതീയ സത്യാഗ്രഹത്തില്‍ പങ്കെടുത്തു ജയില്‍ വാസം അനുഷ്ഠിച്ചതിനാല്‍ ഒരു വര്‍ഷത്തെ കോളേജ് വിദ്യാഭ്യാസം മുടങ്ങി.
ബിരുദ പഠനത്തിന് ശേഷം 1951ല്‍ സംഘപ്രചാരകായി,ആദ്യം വടക്കന്‍ പറവൂരില്‍.പിന്നീട്, തൃശൂര്‍ ജില്ല,പാലക്കാട് ജില്ല, തിരുവനന്തപുരം വിഭാഗ് പ്രചാരക്,എറണാകുളം വിഭാഗ് പ്രചാരക്, കോഴിക്കോട് വിഭാഗ് പ്രചാരക് എന്നിങ്ങിനെ. 1980ല്‍ സഹപ്രാന്ത് പ്രചാരകനായി. 1983ല്‍ അദ്ദേഹം കേരള പ്രാന്ത് പ്രചാരകും,1989 ല്‍ അഖില ഭാരതീയ സഹബൗധിക് പ്രമുഖായി.ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അഖില ഭാരതീയ ബൗധിക് പ്രമുഖും. 1994 മുതല്‍ 2005 വരെ ഏഷ്യ, ഓസ്ട്രേലിയ രാജ്യങ്ങളിലെ ഹിന്ദു സ്വയംസേവക് സംഘിന്റെ പ്രഭാരി, 2005-2006 വരെ അഖില ഭാരതീയ കാര്യകാരി മണ്ഡല് അംഗം എന്നീ പദവികള്‍ വഹിച്ചു.
അടിയന്തിരാവസ്ഥക്കാലത്ത് (1975 1977) കടുത്ത സെന്‍സര്‍ഷിപ്പ് വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് ശരിയായ വിവരങ്ങള്‍ ലഭിക്കാതിരുന്ന അവസ്ഥയില്‍ എല്ലാ സംസ്ഥാനങ്ങളിലം സംഘം മാസത്തില്‍ രണ്ടു പ്രാവശ്യം പത്രങ്ങള്‍ ഇറക്കിയിരുന്നു. കേരളത്തില്‍ കുരുക്ഷേത്രം എന്ന പേരിലായിരുന്നു ആ പത്രം. അതിന്റെ ചുമതല ഹരിയേട്ടനായിരുന്നു. അടിയന്തിരാവസ്ഥക്കു ശേഷം കുരുക്ഷേത്ര എന്ന പേരില്‍ സംഘത്തിന്റെ പ്രസിദ്ധീകരണ വിഭാഗം തുടങ്ങിയത് ഹരിയേട്ടന് ആയിരുന്നു .
സംസ്കൃതം, കൊങ്കിണി, മലയാളം, ഹിന്ദി, മറാത്തി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി അമ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചു. ഗുജറാത്തി, ബംഗാളി, അസമിയ ഭാഷകളിലും പ്രാവീണ്യം.
12 വാല്യങ്ങളിലായി പുറത്തിറങ്ങിയ ശ്രീഗുരുജിയുടെ ‘ഗുരുജി സമഗ്ര’ എന്ന സമ്പൂര്‍ണ കൃതികള്‍ എഡിറ്റ് ചെയ്തു. പൃഥ്വി സൂക്ത: ആൻ ഓഡ് ടു മദർ എർത്ത് എന്നതാണ് ഒടുവിൽ പുറത്തിറങ്ങിയ പുസ്തകം.
.പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരവധി വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്
കൃതികള്‍
വിചാര സരണി
സംഘകാര്യപദ്ധതിയുടെ വികാസം
ഡോക്ടര്‍ ഹെഡ്ഗേവാര്‍ സംഭവങ്ങളിലൂടെ
സംഘശില്‍പ്പിയുടെ കരവിരുത്
അപ്ന കേരള്
മാം കെ ചരണോം പര്
വാല്മീകി രാമായണ് ഒരു പഠനം (മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്)
വന്ദേ മാതരത്തിന്റെ കഥ
വിഷ്ണു സഹസ്രനാമം (വ്യാഖ്യാനം)
ശ്രീ നൃസിംഹസ്തുതി
ഭഗവത് ഗീത നിഘണ്ടു
ശ്രീ ഗുരുജി സാഹിത്യ സര്‍വ്വസ്വം (മുഖ്യ സംയോജകന്‍) (12 വാല്യം മിക്കവാറും എല്ലാ ഭരതീയ ഭാഷകളിലും)
വോള്വയില് നിന്ന് ഗംഗയിലേക്ക്
അന്നത്തെ ഭാരതവും ഇന്നത്തെ ഇന്ത്യയും (തര്‍ജമ)
രാമായണത്ത്തിലെ സുഭാഷിതങ്ങള്‍
ഗുരുജി ഗോള്‍വള്‍ക്കര്‍ (ജീവചരിത്രം)
കേശവസംഘ നിര്‍മാത (തര്‍ജമ)
ഒളിവിലെ തെളിനാളങ്ങള്‍
രാഷ്ട്രചിന്തനം വേദങ്ങളില്‍ (ശ്രീപദ് സാത് വേല് ക്കരുടെ ഹിന്ദി പുസ്തകത്തിന്റെ തര്‍ജമ)
ഇനി ഞാന്‍ ഉണരട്ടെ
രാഷ്ട്രവും സംസ്ക്കാരവും
അമ്മയുടെ കാല്ക്കല്
മരണത്തെ വെല്ലുവിളിച്ചവര്‍
സ്മരണാന്ജലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: