തിരുവനന്തപുരം: മുന്‍ ഹമാസ് മേധാവി മലപ്പുറത്ത് പ്രസംഗിച്ചത് ആശങ്കയുളവാക്കുന്നുവെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്. ‘രാജ്യത്തിന്റെ നിലപാടിന് എതിരായി ഹമാസ് തീവ്രവാദനേതാവ് പ്രസംഗിക്കാനെത്തിയിട്ടും സമ്മേളനം സംഘടിപ്പിച്ചവര്‍ക്കെതിരെ പിണറായി വിജയന്റെ പൊലീസ് നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്?- സുരേന്ദ്രന് ചോദിച്ചു. പലസ്തീനെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യത്തിന്റെ മറവില്‍ അവര്‍ ഹമാസിനെ മാഹാത്മ്യമുള്ളതാക്കി മാറ്റുകയാണ്. അതിന്റെ നേതാക്കളെ സ്വാതന്ത്ര്യപ്പോരാളികളാക്കി മാറ്റുന്നു. ഇത് സ്വീകരിക്കാനാവില്ല. -കെ. സുരേന്ദ്രന് പറഞ്ഞു.
Hamas leader Khaled Mashel's virtual address at the Solidarity event in Malappuram is alarming. Where's @pinarayivijayan's Kerala Police ? Under the guise of 'Save Palestine,' they're glorifying Hamas, a terrorist organization, and its leaders as 'warriors.' This is… pic.twitter.com/51tWi88wTb
— K Surendran (@surendranbjp) October 27, 2023
കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന സോളിഡാരിറ്റി യൂത്ത് സമ്മേളനമാണ് മുന്‍ ഹമാസ് മേധാവി ഖാലിദ് മാഷേല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്; മലപ്പുറത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തത് മുന്‍ ഹമാസ് മേധാവി ഓണ്‍ലൈനായി എത്തിയതില്‍ ദേശീയ തലത്തില്‍ ആശങ്കയുണ്ട്. ‘ബുള്‍ഡോസര്‍ ഹിന്ദുത്വത്തെ വേരോടെ പിഴുതെറിയുക’ എന്ന വിഷയത്തിലുള്ള ചര്‍ച്ചയാണ് മുന്‍ ഹമാസ് നേതാവ് ഉദ്ഘാടനം ചെയ്തത്.
നമ്മുടെ മതേതര കേരളത്തിലാണ് ഇതെന്നോര്‍ക്കണം. ഹമാസ് തീവ്രവാദ നേതാക്കള്‍ തന്നെ കേരളത്തിലെ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നു. വിസ കിട്ടാത്തതിനാലാണ് അദ്ദേഹം ഓണ്‍ലൈനായി മാത്രം പ്രസംഗിക്കാന്‍ എത്തിയത്. സംഘാടകരുടെ ഉദ്ദേശ്യം വ്യക്തമാണ്. രാജ്യത്തിന്റെ നിലപാടിന് എതിരായി ഹമാസ് തീവ്രവാദനേതാവ് പ്രസംഗിക്കാനെത്തിയിട്ടും സമ്മേളനം സംഘടിപ്പിച്ചവര്‍ക്കെതിരെ പിണറായി വിജയന്റെ പൊലീസ് നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്?- സുരേന്ദ്രന് ചോദിച്ചു
പലസ്തീന് പിന്തുണ നല്‍കുക എന്നതിന്റെ പേരില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച ഹമാസ് അനുകൂല പരിപാടിയില്‍ ശശി തരൂര്‍ പങ്കെടുത്തതിനും കഴിഞ്ഞ ദിവസം സുരേന്ദ്രന് വിമര്‍ശിച്ചിരുന്നു. ഇസ്രയേല്‍-ഹമാസ് യുദ്ധം കേരളത്തില്‍ വര്‍ഗ്ഗീയ കലാപം അഴിച്ചുവിടാനുള്ള അവസരമാക്കി മാറ്റുകയാണ് ചിലര്‍. രാജ്യത്തിന്റെ നിലപാടിന് വിരുദ്ധമായി ഈ സമ്മേളനത്തില്‍ ശശി തരൂര്‍ പങ്കെടുത്തത് ശരിയായില്ല.- സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: