തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ പാലസ്തീനെ പിന്തുണച്ച് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍.
തനിക്ക് കൃത്യമായ രാഷ്ട്രീയ പക്ഷമുണ്ടെന്ന് പറഞ്ഞ സ്പീക്കര്‍ താന്‍ പലസ്തീന്റെ പക്ഷത്താണെന്ന് വ്യക്തമാക്കി. പൊരുതുന്ന പലസ്തീനൊപ്പമാണ് താന്‍ .
യുദ്ധത്തില്‍ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലാന്‍ പാടില്ലെന്നതാണ് തന്റെ നിലപാട്.എന്നാല്‍ വര്‍ഷങ്ങളായി പൊരുതുന്ന ജനതയുടെ ചെറുത്തുനില്‍പ്പിനെ തീവ്രവാദമെന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കരുതെന്നും അദ്ദേഹം ന്യായവാദമുന്നയിച്ചു.
ആളുകളെ കൊന്നൊടുക്കുന്ന നെതന്യാഹുവിന്റെ പക്ഷത്താണെന്ന് ഭരണകൂടം പ്രഖ്യാപിക്കുന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്നും സ്പീക്കര്‍ പറഞ്ഞു.എന്നാല്‍ ഹമാസിന്റെ അക്രമത്തെ ന്യായീകരിക്കില്ലെന്ന ഇരട്ടത്താപ്പ് നിലപാടും പ്രഖ്യാപിച്ചിരിക്കുകയാണ് എ എന്‍ ഷംസീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: