ടെല്‍ അവീവ് :ഹമാസ് തീവ്രവാദികള്‍ അതിക്രൂരമായി ഇസ്രയേലിലെ സാധാരണ പൗരന്മാര്ക്കെതിരെ ആക്രമണം നടത്തുമ്പോള്‍ മയക്കമരുന്ന് കഴിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ജെറുസലെം പോസ്റ്റ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കാപ്റ്റ ഗോണ് എന്ന മയക്കമരുന്ന് കഴിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു സൈക്കോ ആക്ടീവ് മയക്കമരുന്നാണ് ഇത്. കഴിച്ചയാളെ വല്ലാതെ ഉത്തേജിപ്പിക്കുന്ന മരുന്നത്. ഇസ്രയേലില്‍ കൊല്ലപ്പെട്ട ഹമാസ് തീവ്രവാദികളില്‍ പലരുടെയും പോക്കറ്റിനുള്ളില്‍ നിന്നും കാപ്റ്റഗൊണ് ഗുളികകള്‍ കണ്ടെത്തിയിരുന്നു. പാവങ്ങളുടെ കൊക്കെയ്ന്‍ എന്നറിയപ്പെടുന്ന ഈ മയക്കമരുന്ന് ഹമാസ് തീവ്രവാദികള്‍ക്ക് ശാന്തതയോടെയും നിര്‍വ്വികാരതയോടെയും കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സഹായിച്ചു എന്നാണ് പറയുന്നത്.
ഈ മരുന്ന് കഴിച്ചാല്‍ മണിക്കൂറുകളോളം വിശപ്പുണ്ടാകില്ല. നല്ല ജാഗ്രതയുമുണ്ടാകും. ഭയം കളയാന്‍ ഐഎസ് ഐഎസ് തീവ്രവാദികള്‍ 2015ലാണ് കാപ്റ്റ ഗോണ് ഗുളികകള്‍ ഉപയോഗിച്ച് തുടങ്ങിയത്. സിറിയയും ലെബനനുമാണ് ഈ മയക്കമരുന്നിന്റെ പ്രധാന ഉല്പാദകര്. കാപ്റ്റഗോണ്‍ ഗുളികകളുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ഗാസ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: