തിരുവനന്തപുരം: ബിജെപിയെ കുടുംബാധിപത്യപാര്‍ട്ടിയെന്ന് കുറ്റപ്പെടുത്താന്‍ ശ്രമിച്ച രാഹുലിന് തിരിച്ചടി കിട്ടിയെന്ന് ബിജെപി ഐടി സെല്‍ ചുമതലയുള്ള അമിത് മാളവ്യയുടെ പരിഹാസം. ഇപ്പോള്‍ കോണ്‍ഗ്രസിനെ കുടുംബാധിപത്യ പാര്‍ട്ടി എന്ന് ശശി തരൂര്‍ തന്നെ വിളിച്ചിരിക്കുകയാണെന്നും അമിത് മാളവ്യ പറഞ്ഞു.
മാത്രമല്ല ശശി തരൂര്‍ രാഹുല്‍ ഗാന്ധിയെ ഒരു പടി കൂടി താഴ്ത്തി. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ മാത്രമല്ല, ഇപ്പോഴത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്ഗെയെക്കൂടി നിര്‍ദേശിച്ചിരിക്കുകയാണ് ശശി തരൂരെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി.
Rahul Gandhi tries to paint BJP as a dynastic party, but Shashi Tharoor hits right back, calls the Congress a family run party! Not just that, he again puts down Rahul Gandhi, declines to name him as the only possible Prime Minister candidate, from the Congress. Names others too.
— Amit Malviya (@amitmalviya) October 17, 2023
കോണ്‍ഗ്രസ് പല തരത്തിലും കുടുംബം നയിക്കുന്ന പാര്‍ട്ടിയായതിനാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ കൂടുതല്‍ സാധ്യത രാഹുല്‍ ഗാന്ധിക്കാണെന്ന് ശശി തരൂര്‍ പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ ഒരു കമ്പനിയുടെ ഉദ്ഘാടനത്തില്‍ സംസാരിക്കവേയാണ് ശശി തരൂര്‍ ഇക്കാര്യം തുറന്നടിച്ചത്. താങ്കള്‍ കോണ്‍ഗ്രസില്‍ നിന്നുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ശശി തരൂരിന്റെ ഈ മറുപടി.
കോണ്‍ഗ്രസില്‍ നിന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത കൂടുതല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മാലികാര്‍ജുന്‍ ഖാര്‍ഗെക്കും രാഹുല്‍ ഗാന്ധിക്കുമാണെന്നും ഖാര്‍ഗെ പ്രധാനമന്ത്രി ആയാല്‍ ആദ്യ ദളിത് പ്രധാനമന്ത്രിയായിരിക്കുമെന്നും ശശി തരൂര്‍ പ്രസ്താവിച്ചിരുന്നു. എന്തായാലും ശശി തരൂരിന്റെ ഈ പ്രസ്തവാന കോണ്‍ഗ്രസ് ഹൈക്കമാന്റിനുള്ളില്‍ കാറ്റും കോളും പടര്‍ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: