ഒരു കാലഘട്ടത്തില്‍ ജനത്തിന്റെ ആവേശവും അഭിമാനവും ആയിരുന്ന എച്ച്എംടി വാച്ചിന് കളമശേരി എച്ച്എംടി ജങ്ഷനില്‍ ഒരു കാവലാള്‍ ഉണ്ട്. എച്ച്എംടി മുന്‍ ഉദ്യോഗസ്ഥനും വൈറ്റില ജനതയില്‍ അശ്വതി വീട്ടില്‍ 76 ക്കാരനായ സാം ഡേവിഡ് ആണ് ഈ വ്യക്തി.
എച്ച്എംടി കവലയില്‍ അശ്വതി ടൈം ഹൗസ് എന്ന സ്ഥാപനത്തില്‍ നിരവധി എച്ച്എംടി വാച്ചുകളാണ് അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ എത്തുന്നത്. ചില വാച്ചുകളിലെ പാര്‍ട്സുകള്‍ കിട്ടുവാന്‍ ബുദ്ധിമുട്ട് ആണെങ്കിലും മറ്റ് വാച്ചുകളിലെ പാര്‍ട്സ്കള്‍ ഇട്ട് ആണ് പരിഹരിക്കുന്നത്. ഇങ്ങനെ പാര്‍ട്സ് ക്ഷാമം പരിഹരിക്കുന്നത് ചിലര്‍ ഉപേക്ഷിക്കുന്ന എച്ച്എംടി വാച്ചുകള്‍ വാങ്ങിയിട്ടാണ്. 1961 ല്‍ കമ്പനി ഇറക്കിയ ജനത എന്ന ആദ്യ മോഡലിന് ഇന്നും ഏറെ പ്രിയമുണ്ട് എന്ന് സാം ഡേവിഡ് പറഞ്ഞു.
99രൂപക്ക് വിറ്റിരുന്ന വാച്ചിന് ഇപ്പോള്‍ 3600 രൂപ യാണ് വില. കമ്പനി വാച്ച് വില്‍പ്പന 2014 ല്‍ അവസാനിപ്പിച്ചിരുന്നു. അന്ന് കുറെ വാച്ചുകള്‍ ഇദ്ദേഹം വാങ്ങി വച്ചിരുന്നു.
1974ല്‍ ബാംഗ്ലൂരില്‍ വാച്ച് ഡിവിഷനില്‍ മെക്കാനിക് ആയി ജോലിയില്‍ പ്രവേശിച്ച സാം 2003ല്‍ എന്‍ജീനിയര്‍ ആയി വിരമിച്ചു. ആ വര്‍ഷം തന്നെ കളേശേരിയില് എച്ച്എംടി റോഡില്‍ വാച്ച് റിപ്പയറും വില്‍പ്പനയും അടങ്ങുന്ന കമ്പനിയുടെ അംഗീകൃത വ്യാപാരി ആയി സ്ഥാപനം തുടങ്ങി. 200ല്‍ പരം വാച്ചുകളുമായിട്ടായിരുന്നു സ്ഥാപനം തുടങ്ങിയത്. ഇപ്പോള്‍ കടയില്‍ വില്‍പ്പനക്ക് ചെറിയ എണ്ണം വാച്ചുകള്‍ മാത്രം ആണ് ഉള്ളത്. ദൂരെ ദിക്കില്‍ നിന്നും കേട്ടറിഞ്ഞു വാച്ചകളെ കുറിച്ച് അന്നോഷിച്ചു ഇവിടെ ആളുകള്‍ എത്താറുണ്ട്. പ്രായം ആയെന്ന് തോന്നുന്നുണ്ടെങ്കിലും വാച്ചുകളോട് ഉള്ള സ്നേഹം മൂലം നിത്യവും അശ്വതി ടൈം ഹൗസ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ മടി ഉണ്ടാവുന്നില്ല. ഭാര്യ സെലീന മക്കള്‍ നവീന്‍ ഡേവിഡ്, നിതിന്‍ ഡേവിഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: