വടക്കന്‍ പറവൂര്‍: മാസത്തവണ അടയ്ക്കാന്‍ മുടങ്ങിയതിന് ബ്ലേഡ് മാഫിയ വീട്ടില്‍ കയറി മര്‍ദിച്ചെന്ന് പരാതി. നോര്‍ത്ത് പറവൂര്‍ കുഞ്ഞിത്തൈ ചിട്ടിവളപ്പില് സ്റ്റീഫന്റെ വീട്ടിലാണ് ആക്രമണം നടന്നത്.
ആക്രമണത്തില്‍ സ്റ്റീഫന്റെ മാതാവ് ഫിലോമിനയുടെ കൈ ഒടിഞ്ഞു. വടക്കേക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സ്റ്റീഫന്റെ കുടുംബം ബ്ലേഡ് മാഫിയയില്‍ നിന്ന് സംഘമായി പണം കടം വാങ്ങിയിരുന്നു .ഇത് തിരിച്ചടയ്ക്കുന്നത് മുടങ്ങിയതോടെയാണ് വീട് കയറി ആക്രമണം.
കൊടുങ്ങല്ലൂര്‍ ആസ്ഥാനമായുളള മാക്സ് ഗ്ര്യൂ നിധി എന്ന ബ്ലേഡ് കമ്പനിയില്‍ നിന്ന് സ്റ്റീഫന്റെ ഭാര്യ സാന്ദ്രയും ഏതാനും പേരും ചേര്‍ന്നാണ് പണം പലിശയ്ക്ക് വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: