കൊച്ചി: ബ്രഹ്മപുരത്ത് പുതിയ ഫെക്കല്‍ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എഫ്എസ്ടിപി) നിര്‍മാണത്തിന് അടല്‍ മിഷന് ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫോര്‍മേഷന്റെ (അമൃത്) സംസ്ഥാനതല സാങ്കേതിക സമിതി അനുമതി നല്കി. പ്രതിദിനം ഒരു ദശലക്ഷം ലിറ്റര്‍ (എംഎല്‍ഡി) ശുദ്ധീകരിക്കാന്‍ ശേഷിയുള്ള 30 കോടി രൂപയുടെ പുതിയ പ്ലാന്റിനായി ടെന്‍ഡര്‍ ക്ഷണിക്കാന്‍ കോര്പറേഷന് അധികൃതര്‍ നടപടികള്‍ ആരംഭിച്ചു.
നിലവില്‍, രണ്ട് എഫ്എസ്ടിപികള്‍ ഉണ്ട്, ഒന്ന് ബ്രഹ്മപുരത്തും മറ്റൊന്ന് വില്ലിംഗ്ഡണ്‍ ഐലന്‍ഡിലും, 50 ട്രക്ക് ലോഡ് സെപ്റ്റേജ് സംസ്കരിക്കാനുള്ള സംയോജിതശേഷിയുണ്ട്. നിര്‍ദിഷ്ട പ്ലാന്റില്‍ പ്രതിദിനം 200 ട്രക്ക് ലോഡ് സെപ് റ്റേജ് സംസ്കരിക്കാനാകും. കക്കൂസ് മാലിന്യങ്ങള്‍ ജലാശയങ്ങളിലേക്കും പാതയോരങ്ങളിലേക്കും വലിച്ചെറിയുന്ന പ്രശ്നം പരിഹരിക്കാന്‍ ഇത് സഹായിക്കുമെന്ന് കൊച്ചി കോര്പറേഷന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി.കെ. അഷറഫ് പറഞ്ഞു.പ്രവൃത്തികള്‍ക്കായി ടെന്‍ഡര്‍ നടത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്‍ഡ് വാട്ടര്‍ ട്രാന്സര്ട്ട് സിസ്റ്റം (ഐയുആര്‍ഡബ്ല്യുടിഎസ്) പദ്ധതിക്ക് കീഴില്‍ കൊച്ചി കോര്പറേഷന് പരിധിയില്‍ അഞ്ച് മലിനജല സംസ്കരണ പ്ലാന്റുകള്‍ (എസ്ടിപി) സ്ഥാപിക്കാന്‍ അധികൃതര്‍ പദ്ധതിയിടുന്നതിനാല്‍ ബ്രഹ്മപുരത്ത് നിര്‍ദിഷ്ട എഫ്എസ്ടിപി നഗരത്തിന്റെ പ്രാന്തപ്രദേശങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകും. എസ്ടിപികളുടെ ആകെ ചെലവ് ഏകദേശം 1,317 കോടി രൂപയാണ്. എളംകുളം, വെണ്ണല, പുതുക്കലവട്ടം, മുട്ടാര്‍, പേരണ്ടൂര്‍ എന്നിവിടങ്ങളില്‍ 71 എംഎല്‍ഡി സംയോജിത ശേഷിയുള്ള അഞ്ച് നിര്‍ദിഷ്ട എസ്ടിപികള്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: