ഉപോയഗിക്കാത്ത പഴയ കോച്ചുകള്‍ റസ്റ്റോറന്റുകളാക്കി മാറ്റാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. കത്ര, ജമ്മു റെയില്‍വേ സ്റ്റേഷനുകളിലെ ഉപയോഗിക്കാത്ത് പഴയ കോച്ചുകളിലാകും മിനുക്ക് പണി നടത്തുക. ‘ബ്യൂട്ടിഫുള്‍ റെസ്റ്റോറന്റ്സ് ഓണ്‍ വീല്‍സ്’ എന്ന പേരില്‍ ആണ് റെയില്‍വേ ഈ സംരംഭംത്തിന് തുടക്കം കുറിക്കുന്നത്.
പഴയ ട്രെയിന്‍ കോച്ചുകള്‍ പുതുക്കിപ്പണിത് റെയില്‍ കോച്ച് റെസ്റ്റോറന്റുകള്‍ നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യം. എസി റസ്റ്റോറന്റുകള്‍ ആക്കിയാണ് ഇവ നിര്‍മ്മിക്കുന്നത്. ഇതിലൂടെ പ്രതിവര്‍ഷം ഏകദേശം 50 ലക്ഷത്തോളം വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഓരോന്നും 1,600 ചതുരശ്ര അടി വിസ്തീര്‍ണത്തിലാകും സ്ഥാപിക്കുക. അതേസമയം പദ്ധതി പ്രകാരം ഇതിനായി നവീകരിച്ച പുതിയ കോച്ചുകള്‍ സ്വകാര്യ പാര്‍ട്ടികള്‍ക്ക് അവരുടെ സ്വന്തം ഡിസൈനുകള്‍ക്കനുസരിച്ച് അത്യാധുനിക റസ്റ്റോറന്റ് ആക്കി മാറ്റാനുള്ള അവസരവും നല്‍കുന്നതാണ്.
ഈ ഡിസംബറോടെ ആദ്യത്തെ റെയില്‍ കോച്ച് റസ്റ്റോറന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഇവയ്ക്ക് ഇതിനോടകം പേരും നിശ്ചയിച്ചു കഴിഞ്ഞു. അന്നപൂര്‍ണ, മാ ദുര്‍ഗ എന്നിങ്ങനെയാണ് നിര്‍മ്മാണത്തില്‍ ഇരിക്കുന്ന ഈ കോച്ച് റെസ്റ്റോറന്റുകള്‍ക്ക് പേരിട്ടിരിക്കുന്നത്. ഒരു കോച്ചിനെ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ റെസ്റ്റോറന്റാക്കി മാറ്റാന്‍ 90 ദിവസമെടുക്കുമെന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജീകരിക്കുമെന്നും അന്നപൂര്‍ണ റെസ്റ്റോറന്റ് ഉടമ പ്രദീപ് ഗുപ്ത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: