തിരുവനന്തപുരം: നടുറോഡിലെ അതിക്രമം വിളിച്ചറിയിച്ചതിനെ തുടർന്ന് പോലീസ് യുവാവിനെ മർദ്ദിച്ചതായി പരാതി. കൊല്ലം സ്വദേശി സാനിഷാണ് പരാതി നൽകിയത്. വാഹനത്തിന്റെ ബോണറ്റിലേക്ക് തല ഇടിപ്പിച്ചെന്നും കഴുത്തിന് കുത്തിപ്പിടിച്ചെന്നും പരാതിയിൽ പറയുന്നു. രണ്ട് ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റാണ് സാനിഷ്. രണ്ട് പേർ തമ്മിൽ തർക്കം നടക്കുന്നത് യുവാവ് പോലീസിൽ വിളിച്ച് വിവരം അറിയിച്ചിരുന്നു. കൺട്രോൾ റൂമിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് വഞ്ചിയൂർ പോലീസ് സ്റ്റേഷനിലെ എസ്ഐയും സംഘവും സ്ഥലത്തെത്തി.
അക്രമം നടന്നത് കാണാത്തതിനെ തുടർന്ന് പോലീസ് യുവാവിനെ വിളിച്ചു വരുത്തി. വാക്കു തർക്കത്തെ തുടർന്ന് പോലീസ് കയ്യേറ്റം ചെയ്തുവെന്നാണ് പരാതി. എന്നാൽ വിളിച്ചു വരുത്തി കാര്യം തിരക്കിയപ്പോൾ ഇയാൾ പരസ്പര വിരുദ്ധമായി സംസാരിച്ചുവെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: