ന്യൂദല്‍ഹി: ഏഷ്യന്‍ ഗയിംസില് ഇത്തവണ ഭാരതത്തിന്റെ മെഡല്‍ പട്ടിക സെഞ്വറി അടിക്കുമെന്ന കാര്യത്തില്‍ ശുഭാപ്തി വിശ്വാസക്കാരിയായിരുന്നു ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന് പ്രസിഡന്റ് പി ടി ഉഷ. ആഗ്രഹിക്കാം പക്ഷേ സാധിക്കാന്‍ പ്രയാസമെന്നു പറഞ്ഞവരാണ് അധികവും. പക്ഷേ ഉഷയുടെ ആഗ്രഹം സഫലമാകും. മെഡല്‍ എണ്ണത്തില്‍ ഭാരതം ശതകം നേടും. ഇതുവരെ 95 മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്ന്
നടക്കുന്ന മത്സരങ്ങളുടെ ഫലം എന്തായാലും 7 മെഡല്‍കൂടി ഭാരതത്തിന് ഉറപ്പാണ്. അതിനാല്‍ യഥാര്‍ത്ഥത്തില്‍ 102 മെഡല്‍ ആയി എന്നും പറയാം.
അമ്പെയ്ത്തില്‍ മൂ്ന്നു മെഡലുകളാണ് ഇന്ന് ഭാരതത്തിന് ഉറപ്പായിട്ടുള്ളത്. പുരുഷന്മാരുടെ വ്യക്തിഗത ഫൈനലില്‍ ഭാരതീയരായ അഭിഷേക് വര്‍മ്മയും ഓജസ് പ്രവീണ്‍ ഡിയോട്ടാലെയുമാണ് ഏറ്റുമുട്ടുക. ആരു ജയിച്ചാലും സ്വര്‍ണവും വെള്ളിയും ഭാരതത്തിന്റെ പട്ടികയില്‍ വരും.. വനിതകളുടെ വ്യക്തിഗത ഫൈനലില്‍ ജ്യോതി സുരേഖ വെണ്ണം സ്വര്‍ണമോ വെള്ളിയോ നേടും.
കബഡിയില്‍ ഭാരത പുരുഷന്മാരും സ്ത്രീകളും ഫൈനലിലേക്ക് യോഗ്യത നേടി രണ്ടു മെഡല്‍ ഉറപ്പാക്കി.
ബാഡ്മിന്റണില്‍ സെമിഫൈനലില്‍ കടന്ന സാത്വിക്സായി രാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം വെങ്കലമെഡലെങ്കിലും നേടും. അഫ്ഗാനസ്്ഥാനെതെരെ ഫൈനല്‍ കളിക്കുന്ന
പുരുഷ ക്രിക്കറ്റ് ടിമും ഒരുമെഡല്‍ ഉറപ്പാക്കിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: