ന്യൂദല്‍ഹി: ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ മൈതാനത്ത് ഇറങ്ങുന്നതിനു മുന്നേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന തിരിച്ചടി. ടീമിന്റെ ഓപ്പണറായ ശുഭ്മാന്‍ ഗില്‍ ഓസ്ട്രേലിയക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ കളിച്ചേക്കില്ല. ഡെങ്കിപ്പനി ബാധിച്ചത്തിനെ തുടര്‍ന്നാണ് താരത്തിന് കളിക്കാന്‍ സാധിക്കാത്തത്.
കടുത്ത പനി ബാധിച്ച ഗില്ലിന് വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഡെങ്കി രോഗികള്‍ പൂര്‍ണ ആരോഗ്യം കൈവരിക്കാന്‍ ഏഴു മുതല്‍ 10 ദിവസം വരെയെടുക്കും. ഇക്കാരണത്താല്‍ തന്നെ 10 ദിവസത്തോളും ഗില്ലിന് വിശ്രമം ആവശ്യമായി വന്നേക്കാം. വ്യാഴാഴ്ച ചെന്നൈയില്‍ നടന്ന ടീമിന്റെ നെറ്റ് സെഷനില്‍ ഗില്‍ പങ്കെടുത്തിരുന്നില്ല.
ഗില്ലിന് പകരകാരനായി ഇഷാന് കിഷന് ഓപ്പണര്‍ സ്ഥാനത്ത് എത്തിയേക്കും എന്നും റിപ്പോര്‍ട്ടുണ്ട്. 2023ല്‍ ഏകദിനത്തിലെ ടോപ് സ്കോററാണ് ഗില്‍. ഈ വര്‍ഷം അഞ്ച് സെഞ്ചുറികളും അഞ്ച് അര്‍ധ സെഞ്ചുറികളുമടക്കം 72.35 ശരാശരിയില്‍ 1230 റണ്‍സ് നേടിയ ഗില്ലിന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: