മലപ്പുറം: പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍ ഗര്‍ഭിണിയ്ക്ക് രക്തം മാറി നല്‍കിയതില്‍ നടപടി. സ്റ്റാഫ് നേഴ്സിനും രണ്ട് ഡോക്ടര്‍മാര്‍ക്കും എതിരെയാണ് നടപടി എടുത്തിരിക്കുന്നത്.
രണ്ട് താത്കാലിക ഡോക്ടര്‍മാരെ പുറത്താക്കി. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ സസ്പെന്‍ഡ് ചെയ്തു.
ഇന്നലെയാണ് പാലപ്പെട്ടി സ്വദേശി റുഖ്സാനക്ക് (26) രക്തം മാറി നല്‍കിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നല്‍കുകയായിരുന്നു. യുവതി ഇപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഈ മാസം 25നാണ് രക്തക്കുറവിന് ചികിത്സ തേടിയ റുഖ്സാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡോക്ടര്‍ക്കും ഡ്യൂട്ടി നഴ്സിനും ജാഗ്രതക്കുറവുണ്ടായെന്ന് ആശുപത്രി സൂപ്രണ്ടിന്റെ കണ്ടെത്തല്‍. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്സ് രക്തം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് ഗര്‍ഭിണിയ്ക്ക് നല്‍കിയത്. ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച പറ്റിയെന്ന വിലയിരുത്തിലിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: