ലോൺ ആപ്പ് തട്ടിപ്പിൽ കേന്ദ്രസഹായം തേടി കേരള പോലീസ്. കേരളാ പോലീസ് സൈബർ പോലീസിന് ഇത് സംബന്ധിച്ച കത്ത് അയച്ചു. തട്ടിപ്പ് ആപ്പുകൾ ലഭ്യമാകുന്ന വെബ്സൈറ്റുകൾ നിരോധിക്കണം എന്നതാണ് ആവശ്യം. ലോൺ ആപ്പുകൾ നീക്കം ചെയ്യുന്നതിനായി കേരള പോലീസ് നടപടികൾ ആരംഭിച്ചു കഴിഞ്ഞു. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സഹായം തേടിയിരിക്കുന്നത്.
സംസ്ഥാനത്ത് ലോൺ ആപ്പുകളിൽ കുടുങ്ങി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടികൾ സ്വീകരിച്ചത്. മുമ്പ് 72 ലോൺ ആപ്പുകൾ നീക്കം ചെയ്യുന്നതിന് വിവിധ വെബ്സൈറ്റുകൾക്ക് പോലീസ് നോട്ടീസ് നൽകിയിരുന്നു.
നിലവിൽ കേന്ദ്ര സർക്കാരിന്റെ സൈബർ കോർഡിനേഷൻ സെന്ററിനാണ് കേരള പോലീസ് കത്തയച്ചിട്ടുള്ളത്. ലോൺ ആപ്പുകൾ വേഗത്തിലാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ഇതിൽ തടസമുണ്ടാകരുതെന്നും കത്തിൽ പറയുന്നു. അതേസമയം കേരള പോലീസിന്റെ സ്പെഷ്യൽ വിംഗ് ലോൺ ആപ്പുകൾ നിരീക്ഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: