തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 43,600 രൂപയാണ് വില.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 25 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 5,450 രൂപയാണ് നൽകേണ്ടത്. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് വിപണിയിൽ 20 രൂപ കുറഞ്ഞ് 5,475 രൂപയിൽ എത്തിയിരുന്നു. പവന് 160 രൂപ കുറഞ്ഞ് 43,800 രൂപയിലാണ് സ്വർണവില ഇന്നലെ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: