മ്യൂണിക്: യൂറോ 2024 കഴിയും വരെ ജര്‍മന്‍ ദേശീയ ഫുട്ബോള്‍ ടീം മുഖ്യ പരിശീലകനായി ജൂലിയന്‍ നാഗെല്സ്മാന് നിയമിക്കപ്പെട്ടു. മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന യൂറോകപ്പ് ഫുട്ബോളിന്റെ ആതിഥേയ ടീമാണ് ജര്‍മനി. സ്വന്തം നാട്ടിലടക്കം വമ്പന്‍ പരാജയമേറ്റുവാങ്ങിയ സാഹചര്യത്തില്‍ ദേശീയ ടീം പരിശീലക സ്ഥാനത്ത് നിന്നും ഹന്‍സി ഫഌക്കിനെ പുറത്താക്കിയതിന് പകരമായാണ് പുതിയ ആളെ നിയമിച്ചത്.
നാല് തവണ ഫിഫ ലോകഫുട്ബോള്‍ കിരീടം നേടിയ ജര്‍മന്‍ ടീം അടുത്തിടെ സ്വന്തം നാട്ടില്‍ നടന്ന കളിയില്‍ താരതമ്യേന ദുര്‍ബലരായ ജപ്പാനോട് 4-1ന് പരാജയപ്പെട്ടിരുന്നു. ഇതിനടുത്ത ദിവസങ്ങളിലാണ് ഫഌക്കിനെ പുറത്താക്കിയത്. 2018 റഷ്യന്‍ ലോകകപ്പില്‍ ആദ്യ റൗണ്ട് പുറത്താകലിന് ശേഷം ജര്‍മന്‍ ഫുട്ബോള്‍ ടീമിന് ഫോം വീണ്ടെടുക്കാനായിട്ടില്ല. കഴിഞ്ഞ കൊല്ലം ഖത്തര്‍ ലോകകപ്പിലും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. അന്നും ജപ്പാനോട് ടീം പരാജയപ്പെട്ടിരുന്നു.
2014 ലോകകപ്പ് നേടിക്കൊടുത്ത യോക്കിം ലോ സ്ഥാനമൊഴിഞ്ഞ ശേഷം ജര്‍മന്‍ പരിശീലക സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ആളാണ് നാഗെല്‍സ്. 36കാരനായ അദ്ദേഹം ജര്‍മനിയെ പരിശീലിപ്പിക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ആളാണ്. 1926ല്‍ 34-ാം വയസില്‍ ഒട്ടോ നെര്സ് ജര്‍മനിയെ പരിശീലിപ്പിച്ചിട്ടുണ്ട്. നാഗെല്‍സ് 2021 മുതല്‍ ബയേണ്‍ മ്യൂണിക്കിനെ പരിശീലിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണ് തീരാറായപ്പോളാണ് നാഗെല്സിനെ മാറ്റി ടീം തോമസ് ടുക്കേലിനെ ചുമതലയേല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: