ചണ്ഡീഗഢ് : പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവായ ബല്‍ജീന്ദര്‍ സിങ്ങ് ബല്ലിയെ വെടിവെച്ച് കൊന്ന് കാനഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ തീവ്രവാദികള്‍.
കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റായ ബല്‍ജീന്ദര്‍ സിങ്ങ് ബല്ലിയുടെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം കാനഡയില്‍ നിന്നുള്ള ഖലിസ്ഥാന്‍ തീവ്രവാദി അര്‍ഷ് ദീപ് സിങ്ങ് ഗില്‍ എന്ന അര്‍ഷ് ദല്ല കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഫേസ് ബുക്കില്‍ കുറിപ്പിട്ടിരുന്നു. തന്റെ അമ്മയെ ഉപദ്രവിച്ച കോണ്‍ഗ്രസ് നേതാവ് ബല്ലിയോട് പകരം വീട്ടുകയാണെന്നും തന്നെ കുറ്റകൃത്യത്തിന്റെ ലോകത്തിലേക്ക് നയിച്ചത് കോണ്‍ഗ്രസ് നേതാവാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ഖലിസ്ഥാന്‍ തീവ്രവാദിയായ അര്‍ഷ് ദല്ല പറയുന്നു.
ഇന്ത്യയുടെ കാനഡയും തമ്മില്‍ ഖലിസ്ഥാന്‍ തീവ്രവാദികളുടെ വിഷയത്തില്‍ പരസ്യമായി കൊമ്പുകോര്‍ത്ത ദിവസത്തില്‍ തന്നെയാണ് ഈ കൊലപാതകം നടന്നത്. കാനഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ തീവ്രവാദിയായ ഹര്ദീഫ് സിങ്ങ് നിജ്ജാറിനെ വധിച്ചത് ഇന്ത്യയാണെന്ന് കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആരോപിച്ചതിന് പിന്നാലെ കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥനായ ഒളിവിയര്‍ സില്വസ്റ്ററോട് അഞ്ച് ദിവസങ്ങള്‍ക്കകം ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനിടയിലാണ് ഖലിസ്ഥാന്‍ തീവ്രവാദികള്‍ പഞ്ചാബില്‍ ഒരു കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ച് കൊന്ന സംഭവം അരങ്ങേറിയത്.
പഞ്ചാബിലെ മോഗ ജില്ലയിലെ ദാല ഗ്രാമത്തിലെ വിട്ടില്‍ വെച്ചാണ് 45 കാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബല്‍ജീന്ദര്‍ സിങ്ങ് ബല്ലിയ്ക്ക് വെടിയേറ്റത്. ഉടനെ മരണപ്പെട്ടു. രണ്ട് തവണ വെടിയേറ്റതായി പൊലീസ് പറഞ്ഞു. അതില്‍ ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ നെഞ്ച് തുളച്ച് അകത്തുകയറിയതാണ് മരണകാരണമായത്. മറ്റൊരു വെടിയുണ്ട തുടയിലാണ് കയറിയത്.
അജിത് വാള് ഗ്രാമത്തില്‍ കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റാണ് ബല്ലി. മോട്ടോര്‍ ബൈക്കില്‍ എത്തിയ രണ്ട് അക്രമികളാണ് നിറയൊഴിച്ചത്. സിസിടിവി ക്യാമറയില്‍ ഇവരുടെ ചിത്രം പതിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: