ഇന്‍ഡോര്‍: നര്‍മ്മദാ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഓംകാരേശ്വറില്‍ ഇന്ന് ആദിശങ്കരാചാര്യരുടെ ഭീമാകാരമായ സ്തംഭം രാജ്യത്തിനു സമര്‍പ്പിക്കും. 2000 കോടി മുടക്കി 108 അടി ഉയരത്തില്‍ നിര്‍മ്മിച്ച ‘ഏകത്വത്തിന്റെ പ്രതിമ’ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് അനാച്ഛാദനം ചെയ്യുക.
28 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ‘ഏകാത്മധാം’മിലാണ് ശങ്കരാചാര്യരുടെ പ്രതിമ .വിസ്മയിപ്പിക്കുന്ന മള്‍ട്ടിലോഹ ശില്പം, ആദിശങ്കരാചാര്യയെ 12 വയസ്സുള്ള ആണ്‍കുട്ടിയായി ചിത്രീകരിക്കുന്നതാമ് വിവിധ ലോഹങ്ങള്‍ ഉപയോഗിച്ചുള്ള ശില്പം.
ആദിശങ്കരാചാര്യരുടെ യാത്ര ഐതിഹ്യവും ആത്മീയ പ്രാധാന്യവും നിറഞ്ഞതാണ്. ചെറുപ്രായത്തില്‍ തന്നെ ത്യാഗത്തിന്റെ ഒരു പാത അദ്ദേഹം ആരംഭിച്ചു. അത് അദ്ദേഹത്തെ ഓംകാരേശ്വറിലേക്കു നയിച്ചു, അവിടെ അദ്ദേഹം തന്റെ ഗുരു ഗോവിന്ദ് ഭഗവദ്പാദിന്റെ ശിക്ഷണത്തില്‍ 4 വര്‍ഷം ചിലവഴിക്കുകയും വിദ്യാഭ്യാസം നേടുകയും ചെയ്തു. 12ാം വയസ്സില്‍, അദ്വൈത വേദാന്ത തത്വചിന്ത പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം ഓംകാരേശ്വര്‍ വിട്ടുവെന്നുമാണ് ഐതിഹ്യം. അദ്വൈത വേദാന്തത്തിന്റെ ദാര്‍ശനിക പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമായി സമര്‍പ്പിച്ചിരിക്കുന്നതാണ് അദ്വൈത ലോക് എന്ന മ്യൂസിയം. കൂടാതെ, ഈ പുരാതന തത്വചിന്തയെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും മനസ്സിലാക്കാനും സഹായിക്കുന്നതിന് ഒരു രാജ്യാന്തര വേദാന്ത ഇന്‍സ്റ്റിറ്റിയൂട്ടും ഇവിടെ സ്ഥാപിക്കും. ഒരു പാരിസ്ഥിതിക പ്രതിബദ്ധത എന്ന നിലയില്‍, നഗരത്തിന്റെ സുസ്ഥിരതയ്ക്കും പ്രകൃതി സൗന്ദര്യത്തിനും സംഭാവന നല്കുന്ന 36 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന ഒരു ‘അദ്വൈത വനം’ ഇവിടെ പണിപ്പുരയിലാണ്.ഒരു തീര്‍ത്ഥാടന കേന്ദ്രമെന്നതിലുപരി ഇന്‍ഡോറില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ അകലെയുള്ള ഇവിടം തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രം കൂടിയായി മാറുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
मध्यप्रदेश की धरती से सनातन का सतत् जागरण हो रहा है।
ओंकारेश्वर में बन रही आचार्य शंकर की 108 फीट की प्रतिमा भारत की भूली बिसरी सनातन प्रतिष्ठा को संजोने का उपक्रम है।#EkatmaDham #Omkareshwar #AdiShankaracharya #MadhyaPradesh pic.twitter.com/aIsKDC65hA
— Ekatma Dham (@EkatmaDham) September 12, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: