തിരുവനന്തപുരം: ജീവനില്ലാത്ത സ്ത്രീ ശില്‍പ്പത്തില്‍ പ്രലോഭനം കണ്ട അലന്‍സിയാര്‍ തുണി ഉരിഞ്ഞ് പ്രകടനം കാട്ടാതിരുന്നത് ഭാഗ്യമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന് പറഞ്ഞു.
ഇത്തരം അധമ ചിന്തകളുമായി നടക്കുന്നവര്‍ ജീവനുള്ള സ്ത്രീകളെ എങ്ങിനെയാണ് കാണുന്നതിന്റെ തെളിവാണ് അലന്‍സിയാറുടെ പ്രസംഗം. വേദിയിലെ പരാമര്‍ശത്തേക്കാള്‍ അപലപനീയമാണ് മറുപടി. ഇതൊക്കെ കേട്ടിട്ടും മിണ്ടാട്ടം മുട്ടുന്ന കേരളത്തിലെ സാംസ്കാരിക നായകരെ നിങ്ങളോട് പുഛം തോന്നുന്നുവെന്നും അദേഹം കുറ്റപ്പെടുത്തി.
ഉത്തര ഇന്ത്യയിന്ത്യയിലെ ഇല്ലാത്ത പീഡന കഥകളില്‍ ഒപ്പ് ശേഖരണം നടത്തി കേന്ദ്ര സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്തി അവാര്‍ഡ് തിരസ്ക്കരിക്കുകയും തിരികെ കൊടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന കേരളത്തിലെ സാംസ്ക്കാരിക നായകരെ നിങ്ങളുടെ കാതടഞ്ഞു പോയൊ, അതൊ അലന്‍സിയാര്‍ മോദിക്കെതിരെ തുണി ഉരിഞ്ഞതിലെ ഐക്യദാര്‍ഡ്യമാണോ എന്നും അദേഹം ചോദിച്ചു.
സാംസ്കാരിക മന്ത്രിക്ക് അന്തസ്സുണ്ടങ്കില്‍ സ്ത്രീവിരുദ്ധ അധമ പ്രലോഭന പ്രസ്താവന നടത്തിയ അലല്സിയാരുടെ അവാര്‍ഡ് പിന്‍വലിക്കണം. ആത് പരസ്യമായി പറയാന്‍ ആത്മാഭിമാനം ഉണ്ടങ്കില്‍ കേരളത്തിലെ സാംസ്കാരിക നായകര്‍ തയ്യാറാകണം. ഇല്ലങ്കില്‍ നിങ്ങളെ അധമ സാംസ്കാരിക നായകരായി കണ്ടെത്തി നിങ്ങള്‍ക്കെതിരെ ചീമുട്ടയുമായി സമൂഹം പ്രതികരിക്കേണ്ടിവരുമെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: