കോഴിക്കോട്: ജില്ലയിലെ നിപ നിയന്ത്രണം വകവെയ്ക്കാതെ അത്ലറ്റിക് അസോസിയേഷന്റെ സെലക്ഷന് ട്രയല്‍. ബാലുശേരി കിനാലൂര്‍ ഉഷ സ്കൂളിലാണ് ജില്ലാ അത്ലറ്റിക് അസോസിയേഷന് സെലക്ഷന് ട്രയല്‍ നടത്തുന്നത്. ട്രയല്‍ സെക്ഷനില്‍ പങ്കെടുക്കുന്നതിനായി ഇവിടെ നൂറോളം കുട്ടികളും രക്ഷിതാക്കളുമാണ് എത്തിയിരിക്കുന്നത്. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബാലുശേരി പോലീസ് സംഭവസ്ഥലത്തെത്തി.
നിപ ആശങ്കയില്‍ ജില്ലയില്‍ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് ഭരണകൂടം. ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അടുത്ത ശനിയാഴ്ച വരെയും അവധി പ്രഖ്യാപിക്കുകയും സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്താനും നിര്‍ദ്ദേശം നല്കി. രോഗബാധിത മേഖലകളില്‍ കേന്ദ്ര സംഘത്തിന്റെ പരിശോധന തുടരുകയാണ്. നിലവില്‍ ആറ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: